ഇന്നത്തെ പ്രധാന വാർത്തകൾ


​ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ സംസാരിക്കവെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെയും ക്യൂബൻ ഭരണകൂടത്തിനെതിരെയും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ട്രംപിന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഇറാൻ, ക്യൂബൻ പ്രതിനിധികൾ ഹാളിൽനിന്ന് ഇറങ്ങിപ്പോയി.

​യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അന്താരാഷ്ട്ര ക്രമത്തെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുവെന്നും, ബഹുസ്വരതയും അന്താരാഷ്ട്ര നിയമങ്ങളും ശക്തമാക്കണമെന്നും ഇന്ത്യ യു.എൻ പൊതുസഭയിൽ ആവശ്യപ്പെട്ടു.

​യു.എസ് – ഇറാൻ സംഘർഷം രൂക്ഷമാകുന്നു:
​ഇറാനിലെ വിമാനക്കമ്പനികൾക്ക് ആഗോളതലത്തിൽ വ്യോമ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തി. അതേസമയം, യു.എസിൽ നിന്ന് വീണ്ടും സൈനിക നീക്കമുണ്ടായാൽ പുതിയ ആയുധങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാന്റെ സൈന്യമായ ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകി.

​സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ ആക്രമണം കടുക്കുന്ന സാഹചര്യത്തിൽ സൗദി യുദ്ധവിമാനങ്ങൾക്ക് ആകാശത്തു വെച്ച് ഇന്ധനം നിറച്ചുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചു.

​വൈറ്റ് ഹൗസും മാധ്യമപ്പോരും:
​സി.എൻ.എൻ ഉൾപ്പെടെയുള്ള മൂന്ന് പ്രമുഖ മാധ്യമങ്ങളെ വൈറ്റ് ഹൗസ് റിപ്പോർട്ടിങ്ങിൽ നിന്ന് ട്രംപ് വിലക്കി. ഇതിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിലെ പുതിയ ഹെലിപാഡ് ഉദ്ഘാടന ചടങ്ങ് മാധ്യമങ്ങൾ ബഹിഷ്കരിച്ചു.

​പാകിസ്താൻ – അഫ്ഗാനിസ്താൻ സംഘർഷം:
​കിഴക്കൻ അഫ്ഗാനിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

​സൗത്ത് അമേരിക്കൻ രാജ്യമായ ബ്രസീലിൽ 16 പേരെ കൊലപ്പെടുത്തി പെൺവേഷത്തിൽ കാട്ടിൽ ഒളിച്ചു കഴിഞ്ഞിരുന്ന കുപ്രസിദ്ധ സീരിയൽ കില്ലർ ഹോർലാൻഡ് ലോപ്പസ് ഡസിൽവയെ പൊലീസ് പിടിയിലാക്കി.

​വന്ദേമാതരം വിഷയം സുപ്രീം കോടതിയിൽ : ദേശീയഗാനത്തിനും ദേശീയഗീതത്തിനും തുല്യപദവി ആവശ്യപ്പെട്ടുള്ള ഹർജികളിലും വന്ദേമാതര വിവാദങ്ങളിലും സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി.

ഐ ഐ ടി ​ വിദ്യാർത്ഥികളുടെ ആത്മഹത്യ വർധിക്കുന്നു: കഴിഞ്ഞ 20 വർഷത്തിനിടെ രാജ്യത്തെ ഐഐറ്റികളിൽ 173 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് അടുത്തകാലത്തായി ഇത് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ സുരക്ഷയും മാനസികാരോഗ്യ പിന്തുണയും ഉറപ്പാക്കാൻ കേന്ദ്രം നടപടികൾ ശക്തമാക്കുന്നു.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ഉണ്ടായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷണം പൂർത്തിയാക്കി. കേസിൽ വൈകാതെ സുപ്രീം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

​ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷമാകുന്നു.

രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങൽ ഘട്ടത്തിലേക്ക് കടക്കുകയാണ്.

​സോണിയ ഗാന്ധിക്കെതിരായ ഹർജി: പൗരത്വം നേടുന്നതിന് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന പരാതിയിലെ എഫ്‌ഐആർ ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി നടപടി ഡൽഹി കോടതി റദ്ദാക്കി.

ഹരിയാനയിലെ പ്രണയവിവാഹങ്ങൾക്ക് എതിരെയുള്ള ഖാപ് പഞ്ചായത്ത് വിലക്കുകളും വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടുയരുന്ന പ്രതിഷേധങ്ങളും ദേശീയതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ സാധ്യത നിലനിൽക്കുന്നതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

​ഓച്ചിറ കാളകെട്ട് ഉത്സവം: ഓച്ചിറ ഉത്സവത്തോട് അനുബന്ധിച്ച് നാളെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

​സ്വർണ്ണവിലയും സാമ്പത്തിക രംഗവും: സംസ്ഥാനത്ത് റവന്യൂ വരുമാനത്തിലും നികുതി പിരിവിലും വർധന രേഖപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ കാരണം സ്വർണവില ഉയർന്ന നിരക്കിൽ തുടരുന്നു.

​മുട്ടിൽ മരംമുറി കേസ്: വലിയ രാഷ്ട്രീയ വിവാദമായ മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാർ അടക്കമുള്ള പ്രതികൾക്കെതിരെ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

​നിയമ നിർമ്മാണവും വികസനവും: കൊല്ലം – തേനി ദേശീയപാത 183-ന്റെ വികസനത്തിനും പുതിയ നാലുവരിപ്പാതയ്ക്കുമായി സംസ്ഥാന സർക്കാർ തുക അനുവദിച്ചു.

​ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി വിതരണം ചെയ്തു. മമ്മൂട്ടി ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രതിഭകൾ അവാർഡുകൾ ഏറ്റുവാങ്ങി.

​’കാസർകോടിനെ അറിയാൻ’ ക്യാമ്പയിൻ: ജില്ലയുടെ ചരിത്രം, വൈവിധ്യമാർന്ന സംസ്‌കാരം, ടൂറിസം സാധ്യതകൾ എന്നിവ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടം പുതിയ ക്യാമ്പയിൻ ആരംഭിച്ചു.
ജി.ഐ ടാഗ് ലഭിച്ച കാസർകോട് സാരി പരിചയപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.

​ ദേശീയപാത 66-ൽ തലപ്പാടി-ചെങ്കള റീച്ചിൽ നടപ്പാതകൾ കയ്യേറി അനധികൃതമായി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ സ്റ്റാൻഡുകൾ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

​കുമ്പള അനന്തപുരത്ത് ജനങ്ങൾക്ക് കടുപ്പമേറിയ ദുർഗന്ധവും മലിനീകരണവും ഉണ്ടാക്കിയ ഓയിൽ ഫാക്ടറി അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ നിർദേശം നൽകി. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തു.

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ സെർച്ച് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങളിൽ ജില്ലയിലുടനീളം 11 കേന്ദ്രങ്ങളിൽ പോലീസ് ശക്തമായ റെയ്ഡ് നടത്തുകയും 7 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഉദുമ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി പൊയിനാച്ചി സ്വദേശി ഹരികൃഷ്ണനെ (32) പൊയിനാച്ചിയിലുള്ള സ്വന്തം ഓഫീസിന്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി.
മേൽപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രസവ പരിചരണത്തിനെത്തിയ സ്ത്രീ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്സാപ്പിൽ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.

ബദിയടുക്കയിൽ ഭൂമി പ്രശ്നത്തെതുടർന്ന് 74-കാരൻ പെട്രോൾ കന്നാസുമായി മൊബൈൽ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കി. ഫയർഫോഴ്‌സ് എത്തി താഴെയിറക്കി.

കർണാടകയിൽ
​വനിതാ എസ്‌ഐയെ മർദ്ദിച്ച സംഭവത്തിൽ ബിജെപി എംഎൽഎയുടെ മകൾ മാപ്പുപറഞ്ഞു. തുമകുരു റൂറൽ എംഎൽഎ ബി.എസ്. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യ, ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് സബ് ഇൻസ്‌പെക്ടറുടെ മുഖത്തടിച്ച സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് വീഡിയോയിലൂടെ പരസ്യമായായിരുന്നു മാപ്പുപറയൽ .

ഡോക്ടർമാർക്കും പ്രൊഫസർമാർക്കും സമാനമായി അധ്യാപകരുടെ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, കർണാടകയിലെ അധ്യാപകർക്ക് പേരിന് മുൻപിൽ ‘ടിആർ’ (Tr.) എന്ന വിശേഷണം ഉപയോഗിക്കാൻ കർണാടക സർക്കാർ ഉത്തരവിറക്കി.

​ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കേരള ആർടിസി ബസുകളുടെ സമയത്തിലും റൂട്ടിലും മാറ്റങ്ങൾ വരുത്തി. കോഴിക്കോട്ടേക്കുള്ള ഗരുഡ പ്രീമിയം എസി സർവീസിലും ബന്ദിപ്പൂർ വഴിയുള്ള പുതിയ രാത്രികാല എസി സർവീസുകളിലുമാണ് പ്രധാന മാറ്റങ്ങൾ.

പൊതുജനാരോഗ്യ മുൻകരുതലുകളുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ മേഖലകളിൽ പരിശോധന ശക്തമാക്കി.

ജോലിക്ക് ഹാജരാകാതെ മാസംതോറും 70,000 രൂപ ശമ്പളം കൈപ്പറ്റിയെന്ന പരാതിയിൽ ബാപ്പൽകോട്ട് എംഎൽഎയുടെ ബന്ധുവായ ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചു.

കാലിക്കടത്ത് തടഞ്ഞു: പടീൽ ഭാഗത്ത് അനധികൃതമായി കന്നുകാലികളെ കടത്താൻ ശ്രമിച്ച വാഹനം പോലീസ് തടയുകയും 17 കന്നുകാലികളെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

​9 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ: കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ പോവുകയും 9 വർഷമായി പിടിയിലാകാതിരിക്കുകയും ചെയ്ത പ്രധാന പ്രതിയെ മംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

ചാർമാടി ചുരം റോഡ് വികസനവുമായി ബന്ധപ്പെട്ട് 7,500-ലധികം മരങ്ങൾ മുറിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page