കോട്ടയം: കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ്ക്കിടെ അവശനിലയിലായ വീട്ടമ്മ മരിച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി വിദ്യ വി ജി (45) ആണ് മരിച്ചത്. കഴിഞ്ഞ 16നാണ് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ വിദ്യയ്ക്ക് കയ്യിലെ കൊഴുപ്പ് നീക്കല്‍
ശസ്ത്രക്രിയ നടന്നത്. പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം തിരുവല്ല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ചികിത്സാ പിഴവ് ഇല്ലെന്നാണ് സ്വകാര്യ ക്ലിനിക്കിന്റെ വിശദീകരണം. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
എസ്.സന്തോഷാണ് വിദ്യയുടെ ഭര്‍ത്താവ്. മക്കള്‍: സിദ്ധാര്‍ഥ്, സംഗീത്.








