അപകടത്തില്‍പ്പെട്ട കാറില്‍ എംഡിഎംഎയും മദ്യവും; ഡ്രൈവര്‍ രക്ഷപ്പെട്ടത് അപകടത്തില്‍പെട്ട ആളെ കയറ്റിയ ആംബുലന്‍സില്‍

മലപ്പുറം: മമ്പാട് അപകടത്തില്‍പെട്ട കാറില്‍ നിന്ന് എംഡിഎംഎയും മദ്യവും പിടികൂടി. നിലമ്പൂരില്‍ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ആദ്യം ഒരു സ്‌കൂട്ടറിലും പിന്നീട് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ കാര്‍ ഡ്രൈവറും ആംബുലന്‍സില്‍ കയറുകയായിരുന്നു. ആശുപത്രിയില്‍ എത്തിയശേഷം ഇയാള്‍ പിന്നീട് അവിടെ നിന്നും മുങ്ങി. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി അപരകടത്തില്‍പെട്ട കാര്‍ പരിശോധിച്ചു. വിശദമായ പരിശോധനയില്‍ പോളിത്തീന്‍ കവറുകളിലായി സൂക്ഷിച്ച 0.5 ഗ്രാം എംഡിഎംഎയും മദ്യക്കുപ്പികളും കാറില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page