കാസർകോട്: ഹൃദയാഘാതം മൂലം മദ്രസ അധ്യാപകൻ അബുദാബിയിൽ മരിച്ചു. കുണിയ കാനത്തിൽ സ്വദേശി അബ്ദുൽ റഹീം ബദവി (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
മൂന്ന് മാസം മുമ്പാണ് നാട്ടിൽ നിന്നും ജോലി ആവശ്യാർത്ഥം അബുദാബിയിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കുണിയ റീഫഹിയ മസ്ജിദിൽ ഇമാമായും കുണിയ മിൻഹാജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്. എസ് വൈ എസ് പെരിയ സർക്കിൾ ഫിനാൻസ് സെക്രട്ടറിയാണ്. ഫബീനയാണ് ഭാര്യ. മക്കൾ: ഫാത്തിമത്ത് റംസാന, ഖദീജത്ത് റഫീന, മറിയം റൂഫ, മുഹമ്മദ് റൈഹാൻ.







