ഉള്ളാളിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഉള്ളാൾ: പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് മെൽക്കർ-മുടിപ്പു കണക്ഷൻ റോഡിലെ ബൊളിയാർ പെട്രോൾ പമ്പിന് സമീപം ആണ് അപകടം നടന്നത്. ഉള്ളാൾ മഞ്ചനാടിയിലെ മുഹമ്മദ് അർഫാൻ (22), ജുനൈദ് (23) എന്നിവരാണ് മരിച്ചത്.
അമിതവേഗതയിൽ എത്തിയ പിക്കപ്പ് ബൈക്കിൽ ഇടിക്കുകയും സമീപത്തുള്ള ഒരു വൈദ്യുത തൂണിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ തൂൺ രണ്ടായി പിളർന്ന് ഒടിഞ്ഞുവീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ദർലക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. അപകടം നടന്നയുടനെ പിക്കപ്പ് വാനിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അപകടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തു. അപകടത്തിന് മുമ്പ് പിക്കപ്പ് വൻഡ്രൈവർ യുവാക്കളുമായി തർക്കത്തിൽ ഏർപ്പെട്ടതായും വിവരമുണ്ട്. മനപ്പൂർവ്വം വാഹനം ഇടിച്ചു കൊലപ്പെടുത്തിയതായും സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page