മഞ്ചേശ്വരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊടലമൊഗറു ബട്ടിപ്പടവ് സ്വദേശി ഉമ്മറിന്റെ മകൻ ടി മുഹമ്മദ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ സുങ്കതകട്ട – ആനക്കല്ല് റോഡിൽ മൊറത്തണ ബേക്കറി ജങ്ങ്ഷനിൽവച്ചാണ് അപകടം. മുഹമ്മദ് സഞ്ചരിച്ച ബൈക്കിൽ ആനക്കല്ല് ഭാഗത്തുനിന്നും വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെ രാത്രി പത്തരയോടെ മരിച്ചു. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തും.







