മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നടപടിയെന്ന് ആഭ്യന്തരമന്ത്രി

തൃശ്ശൂർ: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കേരളത്തില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെ ആളുകളെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. ഇത് കേരളത്തിലെ ഗുരുതരമായ സാഹചര്യമാണ് വ്യക്തമാക്കുന്നത്. അറസ്റ്റിലാകുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും പിന്നീട് ലൈസന്‍സ് അനുവദിക്കാതെയിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുദിവസം രാത്രിയും പകലും നടന്ന പരിശോധനയിലാണ് പതിനായിരത്തിലേറെ പേര്‍ പിടിയിലായത്. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഉപയോഗിക്കാമെന്നത് അനുവദിക്കാനാകില്ല. ഇതിനെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം ശക്തമായ നടപടിയെടുക്കും. ഉത്സവ സീസണാണ് വരുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് കണ്ടെത്താന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനയില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കാനുള്ള അച്ചടക്കം ഇനി പഠിച്ചേ തീരൂ, ആരും നിയമത്തിന് അതീതരല്ല, ലഹരിയുപയോഗിച്ച് സ്റ്റിയറിംഗ് പിടിക്കുന്നവർ, ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ലാത്ത നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page