എൻഡോസൾഫാൻ ദുരന്തം; ബി അഷ്റഫിന്റെ ‘വിഷമഴ’ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു

കാസർകോട്: എൻഡോസൾഫാൻ ദുരന്തത്തിന്റെ ദുരിതങ്ങളും അതിനെതിരായ പോരാട്ടങ്ങളും സാമൂഹിക ഇടപെടലുകളും അടയാളപ്പെടുത്തുന്ന ബി. അഷ്റഫിന്റെ ‘വിഷമഴ’ എന്ന പുസ്തകത്തിന്റെ കവർ പേജ് ലീലാകുമാരി അമ്മ പ്രകാശനം ചെയ്തു. ലീലാകുമാരി അമ്മയുടെ വസതിയിൽ നടന്ന ചടങ്ങിൽ മുളിയാർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഡോ. മൊയ്തീൻ ജാസിറലി, വി.അബ്ദുൽ സലാം, രാജേന്ദ്രൻ, കുമാരൻ ബി.സി മസൂദ് ബോവിക്കാനം, ശരീഫ് കൊടവഞ്ചി, മോഹനൻ നാരന്തട്ട, കൊട്ടൻ പെരിയ, അബ്ദുൾഖാദർ ചട്ടംഞ്ചാൽ, ഹമീദ് കാവിൽ, നാസർ ചെർക്കളം, സുകുമാരൻ മാസ്റ്റർ, ഹസൈൻ നവാസ്, സിദ്ധീഖ് ബോവിക്കാനം, ബി.അബ്ദുൾഗഫൂർ, എഴുത്തുക്കാരി ഷെറിൻ ബോവിക്കാനം, വൈ.മൊയ്തീൻ കുഞ്ഞി, ബി.കെ ഷാഫി, അഷ്‌റഫ് ദാവൂദിയ, ബി.മുഹമ്മദ് അഷ്റഫ്, ഷംസുദ്ദീൻ കുവൈറ്റ് എന്നിവർ പ്രസംഗിച്ചു. ബി അഷ്റഫ് നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page