ബദിയടുക്ക: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക ബജാത്തടുക്ക സ്വദേശി സുരേന്ദ്രന്റെയും പുഷ്പയുടെയും മകൻ സുനിലേഷ് (24) ആണ് മരിച്ചത്. ഫാബ്രിക്കേഷൻ വർക്കറായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരത്തെ തുടർന്ന് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരിമാർ: സുസ്മിത, സുശാന്തിക.







