പ്രണയിച്ച് വിവാഹം കഴിച്ചു; ആദ്യരാത്രി കഴിയുന്നതിന് മുമ്പ് തര്‍ക്കം; നവവധുവിനെ കുത്തിക്കൊന്നു; വരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ബംഗളൂരു: കര്‍ണാടകയില്‍ നവവധുവിനെ 27കാരനായ വരന്‍ കുത്തിക്കൊന്നു. വിവാഹത്തിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സില്‍ (കെജിഎഫ്) ആണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ നവീന്‍ ആണ് കെജിഎഫ് സ്വദേശിനിയായ ലിഖിത ശ്രീയെ(20) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു വിവാഹം. താലികെട്ടിന് പിന്നാലെ നവീനും നിഖിതയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ കുപിതനായ നവീന്‍ നവവധുവിനെ കുത്തി കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ അതേ കത്തിയെടുത്ത് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച നവീന്‍ …

ഒന്‍പതാംക്ലാസുകാരന്‍ കാമുകിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഐഫോണ്‍: പണം കണ്ടെത്തിയത് മാതാവിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച്, ഒടുവില്‍ അറസ്റ്റില്‍

  കാമുകിയുടെ പിറന്നാളിന് ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാനായി മാതാവിന്റെ സ്വര്‍ണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരന്‍ പിടിയില്‍. വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മകനാണ് മാല മോഷ്ടിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെ നജാഫ്ഗഡിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി തന്റെ ക്ലാസിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ജന്മദിനത്തില്‍ കാമുകി സമ്മാനം ആവശ്യപ്പെട്ടിരുന്നു. ഒരു വലിയ സര്‍പ്രൈസ് നല്‍കി പെണ്‍കുട്ടിയെ ഞെട്ടിക്കണമെന്ന് കൗമാരക്കാരന് ആഗ്രഹമുണ്ടായിരുന്നു. മാതാവിനോട് പണം ആവശ്യപ്പെട്ടുവെങ്കിലും …

ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ആറ് യുവാക്കളെ ചൈനീസ് കമ്പനിക്ക് വിറ്റു; ലക്ഷങ്ങള്‍ നേടിയ യുവാവ് പൊലീസ് പിടിയില്‍

കൊച്ചി: തൊഴില്‍ വാഗ്ദാനം ചെയ്ത് യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റു. സംഭവത്തില്‍ യുവാവ് പിടിയില്‍. പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫിനെയാണ് പൊലീസ് മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തത്. നാട്ടിലെ ആറ് യുവാക്കളെയാണ് പ്രതി ലാവോസില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. തട്ടിപ്പിന് ഇരയായ യുവാക്കളെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനിലൂടെ നിയമ വിരുദ്ധ പ്രവൃത്തികളും ചെയ്യിപ്പിച്ചിരുന്നു. സംഭവത്തില്‍ ചൈനീസ് കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ ലാവോസില്‍ ജോലി വാങ്ങി നല്‍കാമെന്ന് …

സ്‌കൂളിന് മുന്നില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിയെ വെടിവച്ചു; സംഭവം ആലുപ്പുഴയില്‍

  ആലപ്പുഴ: സ്‌കൂളിന് മുന്നില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിയെ വെടിവച്ചു. ചൊവ്വാഴ്ചയാണ് സംഭവം. സ്‌കൂളിലേക്ക് എയര്‍ ഗണ്ണുമായി എത്തിയ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാഗ്യത്തിന് വെടി കൊണ്ടില്ല. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് സംഭവം. രാവിലെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയിലെത്തിയിരുന്നു. ഇതിനെച്ചൊല്ലിയുള തര്‍ക്കത്തിനൊടുവില്‍ പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് പുറത്തുവച്ചാണ് വെടിവയ്പ്പുണ്ടായത്. അദ്ധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്‌കൂളിലെത്തി വെടിയേറ്റ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു. തോക്കുമായി …

കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് തെക്കില്‍ ബാബു അറസ്റ്റില്‍; ചെമ്പകത്തറ, കരക്കക്കാവ് ക്ഷേത്രങ്ങളില്‍ നടന്ന കവര്‍ച്ചയ്ക്ക് പിന്നിലും ബാബു

  കാസര്‍കോട്: കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവിനെ പൊലീസ് പിടികൂടി. പയ്യന്നൂര്‍ കാനായി മുക്കൂട് സ്വദേശി തെക്കില്‍ ബാബു(51) വിനെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പഴയങ്ങാടി എസ്.ഐ പി.യദുകൃഷ്ണനും സംഘവും പിടികൂടിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിന് രാത്രി പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപത്തെ മാടായി പള്ളിയിലെ അഞ്ച് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിയുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം തലശേരിയില്‍ വെച്ചാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞമെയ് മാസത്തില്‍ ചന്തേര കാലിക്കടവ് …

പനിച്ച് വിറച്ച് കുമ്പള; ആശുപത്രികളില്‍ രാത്രി വൈകിയും തിരക്ക്

  കാസര്‍കോട്: പനിയില്‍ വിറച്ച് കുമ്പള. സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യാശുപത്രികളും രാത്രി വൈകുവോളം രോഗികളുടെ തിരക്ക്. പരിശോധനയ്ക്കാകട്ടെ ഒന്നോ, രണ്ടോ ഡോക്ടര്‍മാര്‍ മാത്രം. ദുരിതത്തിലാകുന്നത് രോഗികളും. കാലവര്‍ഷം ശക്തിപ്പെടുകയും, മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചതുമാണ് രോഗികളുടെ വന്‍വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. ലാബ് ടെസ്റ്റും, മരുന്നു വാങ്ങാനുമായി നേരം വെളുക്കുവോളം രോഗികള്‍ കാത്തിരിക്കേണ്ട അവസ്ഥ. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 500 ഓളം രോഗികളാണ് ഓരോ ദിവസവും എത്തുന്നത്. പരിശോധന അഞ്ചുമണി വരെ മാത്രം. മിക്ക ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് …

തലപ്പാടിയില്‍ ഗുണ്ടാ ആക്രമണം; കാറിലെത്തിയ സംഘം യുവാവിനെ വെട്ടിയും ബിയര്‍ കുപ്പി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു

  മംഗളൂരു: തലപ്പാടിയില്‍ ഗുണ്ടാ ആക്രമണം. കാറിലെത്തിയ സംഘം വെട്ടിയും ബിയര്‍ കുപ്പി കൊണ്ടടിച്ചും യുവാവിനെ കൊലപ്പെടുത്താന്‍  ശ്രമിച്ചു. പരിക്കേറ്റ തലപ്പാടി സ്വദേശി ദത്തേഷി(35)നെ മംഗളൂരുവിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ആശീര്‍വാദ് ഹോട്ടലിന് സമീപം നില്‍ക്കുമ്പോഴാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. തലപ്പാടി ദേവിനഗര്‍ സ്വദേശി ശൈലേഷ്, തച്ചാനി സ്വദേശി രമിത്ത് എന്നിവരാണ് അക്രമം നടത്തിയതെന്ന് പറയുന്നു. രമിത്ത് ബിയര്‍ കുപ്പി കൊണ്ട് ദത്തേഷിന്റെ തലയില്‍ ഇടിച്ചു. തലയ്ക്ക് പരിക്കേറ്റ ദത്തേഷ് നിലത്ത് വീണു. തുടര്‍ന്ന് …

ബംഗളൂരു -മംഗളൂരു പാതയില്‍ എന്നു മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കും?

മംഗളൂരു: ബംഗളൂരു- മംഗളൂരു പാതയില്‍ നവീകരണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് മൈസൂരു റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ബുധനാഴ്ച കഴിഞ്ഞിട്ടും പുതിയ അറിയിപ്പുവന്നിട്ടില്ല. പാതയില്‍ യെദകുമാരിക്കും കടഗരവള്ളിക്കും ഇടയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നുണ്ട്. ട്രാക്കിന്റെ ഭൂരിഭാഗം അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി. അറ്റകുറ്റപ്പണി നടത്തിയ ട്രാക്കിലൂടെ പാസഞ്ചര്‍ ട്രെയിനുകള്‍ കടത്തിവിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണി നടത്തിയ …

29 ദിവസം പ്രായമായ കുഞ്ഞിനെ തലകീഴായി തൂക്കിപ്പിടിച്ചു; കൊല്ലുമെന്ന് ഭീഷണിയും; 26 കാരനെ പൊലീസെത്തി കീഴ്‌പ്പെടുത്തി

  പത്തനംതിട്ട: അടൂരില്‍ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. പത്തനംതിട്ട അടൂര്‍ നെടുമണ്‍ സ്വദേശി അനന്തകൃഷ്ണ(26)നെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെതിരെ വധശ്രമത്തിനും ജെ.ജെ.ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഭാര്യ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടക വീട്ടില്‍ വച്ച് മദ്യപിച്ചെത്തിയാണ് പരാക്രമം. ഭാര്യയുടേയും ഭാര്യാ മാതാവിന്റേയും മുന്‍പില്‍ വച്ച് കട്ടിലില്‍ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. …

മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

  ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നിരുന്നു. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. 1944 മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ ജനനം. കൊല്‍ക്കത്തയിലെ ശൈലേന്ദ്ര സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നും വിദ്യാഭ്യാസം നേടി. പിന്നീട് …

കൊല്ലത്ത് വയോധികന്‍ മരിച്ചത് കാറിടിച്ചല്ല; കൊലപാതകം; സരിതയടക്കം അഞ്ചുപേര്‍ പിടിയില്‍

  കൊല്ലം: ആശ്രാമത്ത് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരനായ വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവം കാറിടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറായ സരിതയടക്കം അഞ്ചുപേര്‍ സംഭവത്തില്‍ പിടിയിലായി. പാപ്പച്ചന്റെ പേരിലുള്ള നിക്ഷേപത്തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകം. സരിത ക്വട്ടേഷന്‍ നല്‍കിയ അനിമോനും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മേയ് മാസം 26നാണ് ബിഎസ്എന്‍എല്‍ മുന്‍ ഡിവിഷണല്‍ എഞ്ചിനീയറായ സി പാപ്പച്ചന്‍ അപകടത്തില്‍ മരിച്ചത്. വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരുന്നു. ഈ നിക്ഷേപത്തുകയില്‍ നിന്ന് …

കിണർ വൃത്തിയാക്കാൻ എത്തിയ ആൾക്കും രോഗം; കുട്ടികളെ മാത്രം ബാധിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം മുതിർന്നവരിലേക്ക് എങ്ങനെ എത്തി? പഠനം നടത്താൻ ഐസിഎംആർ 

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്നതിൽ ആശങ്ക. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ആറുപേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. രോഗലക്ഷണങ്ങളോടെ രണ്ടുപേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. രോഗം സ്ഥിരീകരിച്ച അഞ്ചുപേർക്കും നെയ്യാറ്റിൻകര കാവിൻ കുളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ നൽകുന്നത്. കുട്ടികളെ മാത്രം ബാധിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം മുതിർന്നവരിലേക്ക് എങ്ങനെ എത്തിയെന്ന് ആരോഗ്യവകുപ്പ് വിശദമായി പരിശോധിക്കുന്നുണ്ട്. ഉണ്ടാകാനിടയായ സാഹചര്യം ഐസിഎംആർ പഠിക്കും. ആരോഗ്യവകുപ്പിന്റെ …

കടുത്ത നിരാശ, വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്, ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ് 

  പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അതേസമയം, വിനേഷ് ഫോഗട്ട് അയോഗ്യ ആക്കപ്പെട്ടതിനെതിരായ ഹർജിയിൽ അന്താരാഷ്ട്ര കായിക കോടതി വ്യാഴാഴ്ച വിധി പറയും. വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നാശ്യപ്പെട്ടാണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്. വിഷയത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. വിനേഷിന് പിന്തുണയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. വിനേഷ് ഫോഗട്ട് കൂടുതൽ കരുത്തോടെ മത്സര രംഗത്ത് തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി …

വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നു; അപകടം നടന്ന മേഖലയും ക്യാമ്പും സന്ദർശിക്കും

  പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തിലെത്തും. ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. മേപ്പാടിയിലെത്തുന്ന അദ്ദേഹം ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ മേഖലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചേക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട മറ്റു ആവശ്യങ്ങളും സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദർശനത്തിന്റെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് …

അഞ്ചാം നിലയിൽ നിന്ന് നായ ദേഹത്ത് വീണു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

ദേഹത്തേക്ക്  നായ വീണതിനെ തുടർന്നു പരുക്കേറ്റ ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ മഹാരാഷ്ട്രയിലെ താനെക്ക് സമീപമായിരുന്നു അപകടം. മുംബ്രയിലെ അമൃതനഗറിലുള്ള തിരക്കേറിയ മാർക്കറ്റിൽ വച്ചാണ് അപകടം നടന്നത്. അഞ്ചാം നിലയിൽനിന്നു വീണ നായ, അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന മൂന്നു വയസ്സുകാരിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. നായ വന്നുവീണതിന്റെ ആഘാതത്തിൽ കുട്ടിക്കു ബോധം നഷ്ട‌പ്പെട്ടിരുന്നു. പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഒരു മണിക്കൂറിനു ശേഷം  മരണം സ്ഥ‌ിരീകരിക്കുകയായിരുന്നു. ഗോൾഡൻ റിട്രീവർ …

നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് അഞ്ചുമരണം

  ന്യൂഡല്‍ഹി: നേപ്പാളിലെ നുവാക്കോട്ടില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് ചൈനീസ് യാത്രക്കാരടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും പൈലറ്റായ അരുണ്‍ മല്ലയും ഉള്‍പ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ഒരു മൃതദേഹം തിരിച്ചറിയാനായില്ല. നുവകോട്ടിലെ ശിവപുരി മേഖലയിലാണ് അപകടം നടന്നതെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അധികൃതര്‍ അറിയിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് റസുവയിലേക്ക് പോവുകയായിരുന്ന 9 എന്‍-എജെഡി എന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്നുച്ചയ്ക്ക് 1.54 ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ …

കാമുകിമാരോട് ചാറ്റ് ചെയ്തത് പിടിച്ചില്ല; ഒപ്പം താമസിക്കുന്ന സുഹൃത്തിനെ കഴുത്ത് ഞെരിച്ചുകൊന്നു

  ഒപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റിലായി. പശ്ചിമ ബംഗാള്‍ ദക്ഷിണ ദിനജ്പൂര്‍ ജില്ലയിലെ ബാഗിചാപൂര്‍ നേന്ദ്ര വില്ലേജില്‍ സോമയ് ഹസ്ദ (24)യെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്. പശ്ചിമ ബംഗാളിലെ ചാരുല്യ ലക്ഷ്മിതാല വില്ലേജ് സ്വദേശി സനദന്‍ ടുഡു (22)വിനെ വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കാമുകിമാരുമായി സോമയ് ഹസ്ദ സമൂഹ മാദ്ധ്യമങ്ങളില്‍ ചാറ്റിംഗ് നടത്തിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ കയര്‍ മുറുക്കിയായിരുന്നു …

പുലിപ്പേടിയില്‍ പാണത്തൂര്‍ കല്ലപ്പള്ളി; വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

  കാസര്‍കോട്: പാണത്തൂര്‍ കല്ലപ്പള്ളി ഭീരദണ്ഡില്‍ പട്ടിയെ പുലി പിടിച്ചതായി സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രി കല്ലപ്പള്ളി ബീരദണ്ഡ് സ്വദേശി എംഎസ് ഭരതിന്റെ വീട്ടിലെ പട്ടിയെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു. രാത്രി 8 മണിയോടെ ചങ്ങലയില്‍ കെട്ടിയിട്ട പട്ടിയെ അഴിച്ചുവിട്ടിരുന്നു. കുറച്ചുസമയത്തിന് ശേഷം കുരയ്ക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ പട്ടിയെ കാണാനില്ലായിരുന്നു. പുലി പിടിച്ചതാണെന്ന സംശയം വീട്ടുകാര്‍ പ്രകടിപ്പിച്ചു. വിവരത്തെ തുടര്‍ന്ന് പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ ബി …