കിണർ വൃത്തിയാക്കാൻ എത്തിയ ആൾക്കും രോഗം; കുട്ടികളെ മാത്രം ബാധിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം മുതിർന്നവരിലേക്ക് എങ്ങനെ എത്തി? പഠനം നടത്താൻ ഐസിഎംആർ 

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്നതിൽ ആശങ്ക. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ആറുപേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. രോഗലക്ഷണങ്ങളോടെ രണ്ടുപേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. രോഗം സ്ഥിരീകരിച്ച അഞ്ചുപേർക്കും നെയ്യാറ്റിൻകര കാവിൻ കുളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ നൽകുന്നത്. കുട്ടികളെ മാത്രം ബാധിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം മുതിർന്നവരിലേക്ക് എങ്ങനെ എത്തിയെന്ന് ആരോഗ്യവകുപ്പ് വിശദമായി പരിശോധിക്കുന്നുണ്ട്. ഉണ്ടാകാനിടയായ സാഹചര്യം ഐസിഎംആർ പഠിക്കും. ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് ഐസിഎംആർ  ഇടപെടൽ. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ചികിത്സയിലുള്ള പേരൂർക്കട സ്വദേശിക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ഇതുവരെയും ആരോഗ്യവകുപ്പിന് കണ്ടെത്താൻ ആയിട്ടില്ല. ഇവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും പായൽ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയിൽ സമ്പർക്കമുണ്ടായ ആൾക്കാരാണ്. ഈ ഒരാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമമാണു നടക്കുന്നത്. വീട്ടിലെ കിണർ വൃത്തിയാക്കിയ ശേഷം ചെളിയിൽ നിന്നുള്ള അമീബ കലർന്ന വെള്ളത്തിൽ നിന്നാകാം രോഗം ഉണ്ടായതെന്നാണു വിദഗ്‌ധരുടെ നിഗമനം. ഇതു വിശദമായി പരിശോധിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page