ആലപ്പുഴ: സ്‌കൂളിന് മുന്നില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിയെ വെടിവച്ചു. ചൊവ്വാഴ്ചയാണ് സംഭവം. സ്‌കൂളിലേക്ക് എയര്‍ ഗണ്ണുമായി എത്തിയ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാഗ്യത്തിന് വെടി കൊണ്ടില്ല. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് സംഭവം. രാവിലെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയിലെത്തിയിരുന്നു. ഇതിനെച്ചൊല്ലിയുള തര്‍ക്കത്തിനൊടുവില്‍ പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് പുറത്തുവച്ചാണ് വെടിവയ്പ്പുണ്ടായത്. അദ്ധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്‌കൂളിലെത്തി വെടിയേറ്റ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു. തോക്കുമായി എത്തിയ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു. മറ്റ് രണ്ടു വിദ്യാര്‍ത്ഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. അതേസമയം ഇവര്‍ക്ക് എവിടെനിന്നാണ് തോക്ക് ലഭിച്ചതെന്ന് വ്യക്തമല്ല.