കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് തെക്കില്‍ ബാബു അറസ്റ്റില്‍; ചെമ്പകത്തറ, കരക്കക്കാവ് ക്ഷേത്രങ്ങളില്‍ നടന്ന കവര്‍ച്ചയ്ക്ക് പിന്നിലും ബാബു

 

കാസര്‍കോട്: കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവിനെ പൊലീസ് പിടികൂടി. പയ്യന്നൂര്‍ കാനായി മുക്കൂട് സ്വദേശി തെക്കില്‍ ബാബു(51) വിനെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പഴയങ്ങാടി എസ്.ഐ പി.യദുകൃഷ്ണനും സംഘവും പിടികൂടിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിന് രാത്രി പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപത്തെ മാടായി പള്ളിയിലെ അഞ്ച് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിയുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം തലശേരിയില്‍ വെച്ചാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞമെയ് മാസത്തില്‍ ചന്തേര കാലിക്കടവ് കരക്കക്കാവ് ക്ഷേത്രത്തിലും, ജൂണ്‍ മൂന്നിന് ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ദൃശ്യം നിരീക്ഷണക്യാമറയില്‍ നിന്നും ചന്തേര പൊലീസിന് ലഭിച്ചിരുന്നു. പയ്യന്നൂര്‍ മേഖലയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൊഴുമ്മല്‍ വരിക്കര ക്ഷേത്രത്തിലും രാമന്തളി താവൂരിയാട്ട്, മുച്ചിലോട്ട് ക്ഷേത്രം, എടാട്ട് പെരുമ്പുഴയച്ഛന്‍ ക്ഷേത്രത്തിലും ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ന്ന സംഭവത്തിലും ഇയാള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപ ദേവാലയ ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്ന കേസിലും പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page