മാലിന്യം കൊണ്ടു പോകുന്ന ലോറിയിൽ  യുവതിയുടെ മൃതദേഹം; കാലുകൾ കഴുത്തുമായി കെട്ടിയിട്ട നിലയിൽ

ബെംഗളൂരു: ബാഗിനുള്ളിലാക്കിയ നിലയിൽ യുവതിയുടെ മൃതശരീരം മാലിന്യം കൊണ്ടു പോകുന്ന ലോറിയിൽ   കണ്ടെത്തി.  കാലുകൾ കഴുത്തുമായി കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജീൻസ് പാന്റും ടീഷർട്ടും ആണ് വേഷം.  ശനിയാഴ്ച രാത്രി ബെംഗളൂരുവിലാണ് സംഭവം. സ്ത്രീക്ക് ഏകദേശം 25-30 വയസ്സ് പ്രായമുണ്ടെന്നാണ് അധികൃതർ പറയുന്നത്. ശനിയാഴ്ചപുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലായാവണം മൃതദേഹം ബാഗിലാക്കി അജ്ഞാതർ  ട്രക്കിനുള്ളിൽ ഉപേക്ഷിച്ചതെന്ന്   പൊലീസ്  പറഞ്ഞു. മാലിന്യം ശേഖരിക്കുന്ന ട്രക്കിൻ്റെ ഡ്രൈവർ ആണ് ബാഗ് ആദ്യം കണ്ടത്. തുടർന്ന് വിവരം   പൊലീസിനെ അറിയിക്കുകയായിരുന്നു.ഇതിന്റെ …

നവജാത ശിശുക്കളുടെ കൊലപാതകം; കുഞ്ഞുങ്ങളെ സംസ്കരിച്ച കുഴികൾ തുറന്ന് ഫൊറൻസിക് പരിശോധന, പ്രതികളെ കോടതിയിൽ ഹാജരാക്കും

തൃശൂർ: പുതുക്കാട് അവിവാഹിതരായ ദമ്പതികൾ നവജാതശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് കുഴികൾ തുറന്ന് പരിശോധിക്കും. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട ഒന്നാം പ്രതി അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫൊറൻസിക് സംഘം പരിശോധന നടത്തുക. നേരത്തേ ഇരുവരെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ 12.20ഓടെ ആമ്പല്ലൂർ സ്വദേശി ഭവിൻ നവജാത ശിശുക്കളുടെ അസ്ഥിയുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് കുറ്റകൃത്യം പുറത്തായത്. സുഹൃത്തായ യുവതിയിൽ ജനിച്ച കുഞ്ഞുങ്ങളെ …

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം, പ്രത്യേക മന്ത്രിസഭായോഗത്തിൽ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം യുപിഎസ്സി ചുരുക്കപട്ടികയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കും. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖറിനാണ് മുൻതൂക്കം. ഇന്ന് ഡൽഹിയിൽ നിന്നു തിരുവനന്തപുരത്ത് എത്താൻ ചന്ദ്രശേഖറിനോടു സംസ്ഥാന സർക്കാർ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്.റോഡ് സുരക്ഷാ കമ്മിഷണറായ നിതിൻ അഗർവാൾ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്സി ചുരുക്ക പട്ടികയിലുള്ളത്. നിലവിലെ പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് …

നീലേശ്വരത്തെ മുതിർന്ന സിപിഎം നേതാവ് പൊള്ളയില്‍ അമ്പാടി അന്തരിച്ചു

കാസര്‍കോട്: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് പൊള്ളയില്‍ അമ്പാടി അന്തരിച്ചു. 96 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയാണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം വൈകിട്ട് 4 മണിക്ക് ചാത്തമത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.1957 ല്‍ ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ ഇ.എം.എസ്നമ്പൂതിരിപ്പാടും കല്ലളന്‍ വൈദ്യരും മത്സരിച്ച തിരഞ്ഞെടുപ്പിലും …

സുപ്രധാന മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് 8 മണിക്കൂർ മുൻപ്, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ വെട്ടിക്കുറച്ചത് പിൻവലിച്ചു

ന്യൂഡൽഹി: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയാറാക്കാൻ റെയിൽവേ തീരുമാനം. നിലവിൽ 4 മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. യാത്ര ആസൂത്രണം ചെയ്യുന്നതിൽ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവർ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ ഉച്ചയ്ക്ക് 2ന് മുൻപ് പുറപ്പെടുന്ന ട്രെയിനുകൾക്ക് റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി 9ന് തയാറാക്കും.ട്രെയിനിലെ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ബെർത്തിന്റെ എണ്ണത്തിന്റെ 25 ശതമാനമായി …

മകന്റെ വേർപാട് താങ്ങാനായില്ല: ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പൈലറ്റിന്റെ മരണാനന്തര ചടങ്ങിനിടെ അമ്മ മരിച്ചു

ജയ്പുർ: ഉത്തരാഖണ്ഡ് ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച പൈലറ്റിന്റെ മരണാനന്തര ചടങ്ങിനിടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു. രാജ് വീർ സിങ് ചൗഹാന്റെ മാതാവ് വിജയലക്ഷ്മിയാണ് മകന്റെ 13ാം ചരമദിന ചടങ്ങുകൾക്കിടെ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. രാജസ്ഥാൻ ജയ്പുരിലെ ശാസ്ത്രി നഗറിലെ വീട്ടിലാണ് സംഭവം. മകന്റെ മരണം മാനസികമായി ഉൾക്കൊള്ളാൻ വിജയലക്ഷ്മിക്ക് സാധിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. ഇതോടെ ആരോഗ്യവും ക്ഷയിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ തളർന്ന നിലയിലായിരുന്നു.ജൂൺ 15 നാണ് കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും ഗുപ്തകാശിയിലേക്കുള്ള യാത്രയ്ക്കിടെ …

തോണിയിൽ നിന്ന് വലയെറിഞ്ഞ് മീൻ പിടിക്കുന്നതിനിടെ തൊഴിലാളി പുഴയിൽ വീണ് മരിച്ചു

കാസർകോട്: തോണിയിൽ നിന്നു വലയെറിഞ്ഞ് മീൻ പിടിക്കുന്നതിനിടെ മൽസ്യ തൊഴിലാളി പുഴയിൽ വീണ് മരിച്ചു. പടന്നവടക്കേപ്പുറത്തെ ദിവാകരനാണ് (63) മരിച്ചത്. മീൻപിടിത്തത്തിനിടയിൽ ഓരി പുല്ലൂർ മാട് പുഴയിലാണ് മുങ്ങിപോയത്. ഞായറാഴ്ച രാവിലെ കാണാതായ ആളുടെ മൃതദേഹം വൈകീട്ടോടെ ഫയർഫോഴ്സിന്റെ സഹായത്തോടെ കണ്ടെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12ന്. പരേതനായ അംബുക്കൻ്റെയും ജാനുവിൻ്റെയും മകനാണ്. ഭാര്യ: സി വി ലക്ഷ്മി. മക്കൾ: സൂരജ് (സിഐഎസ്എഫ്), സുധീഷ്. മരുമക്കൾ: ഡോ: സരിഗ …

ചൂണ്ടയിടാനായി കൂട്ടി കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 50 വർഷം തടവുശിക്ഷ

കൊല്ലം: ചൂണ്ടയിടാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി ഒട്ടേറെ തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 50 വർഷം കഠിന തടവു ശിക്ഷ ലഭിച്ചു. കായംകുളം ചേരാവള്ളി വലിയപറമ്പിൽ ഷാജഹാനെ (ഷാജി)യാണ് ഹരിപ്പാട് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതി 95,000 രൂപ പിഴ അടയ്ക്കണം. അല്ലാത്ത പക്ഷം 2 വർഷം കൂടി തടവ് അനുഭവിക്കണം. 2001 ൽ കായംകുളത്ത് നടന്ന സംഭവത്തിലാണ് വർഷങ്ങൾക്കു ശേഷം വിധി പ്രഖ്യാപിച്ചത്.

സൂര്യ കിരണം പദ്ധതിയിലെ പണം നിലച്ചു: സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്കുള്ള സൗജന്യ ഒപി ടിക്കറ്റ് നിര്‍ത്തലാക്കി

തിരുവന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂട്ടികള്‍ക്ക് സൗജന്യമായി ഒപി ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തലാക്കിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സുള്ളവര്‍ വരെ ഒപി ടിക്കറ്റിന് 5 രൂപ നല്‍കണം. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ എപിഎല്‍,ബിപിഎല്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെയാണിത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്ക് സൗജന്യ ഒപി ടിക്കറ്റ് നല്‍കിയിരുന്നത്. സൗജന്യ ചികിത്സ മുടങ്ങിയിട്ട് മാസങ്ങള്‍ ആയെങ്കിലും ആശുപത്രികളില്‍ ഒപി ടിക്കറ്റിന് പണം ഈടാക്കിയിരുന്നില്ല. എന്നാല്‍ ആരോഗ്യ …

സംസ്ഥാനത്ത് നാളെ മുതല്‍ മഴ കുറയും: ബുധനാഴ്ച വരെ ജാഗ്രതാ നിര്‍ദേശമില്ല, വ്യാഴാഴ്ച കാസര്‍കോട് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നിയിപ്പ്. നാളെ മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടില്ല. എന്നാല്‍ വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് പ്രവചനം. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 6 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണിത്. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് കാര്യമായി മഴ പെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കുമ്പള പഞ്ചായത്ത് ബസ് ഷെല്‍ട്ടര്‍ അഴിമതി; കുറ്റക്കാര്‍ക്കെതിരെ നടപടി വേണം: വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്: കുമ്പള പഞ്ചായത്ത് ബസ് ഷെല്‍ട്ടര്‍ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുമ്പള പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ന്നതോടെ പകരം സ്റ്റാന്‍ഡ് നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ അശാസ്ത്രീയമായി ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ച് അതിലും സാമ്പത്തിക നേട്ടം ഉണ്ടാക്കാനാണ് ശ്രമം. നേരത്തെ തന്നെ ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിലും അഴിമതിയാരോപണം നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ …

മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബാസ്‌ക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍; കുഞ്ഞിനൊപ്പം കുറിപ്പും, കുറിപ്പില്‍ പറയുന്നത് ഇതാണ്

മുംബൈ: നവി മുംബൈയില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഒരു ബാസ്‌കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് നടത്തിയ തിരച്ചലില്‍ റോഡരികില്‍ നീല നിറമുള്ള ബാസ്‌ക്കറ്റിലാണ് കുഞ്ഞ് കിടക്കുന്നതായി കണ്ടെത്തി. ശനിയാഴ്ച ഒരുപ്രദേശവാസിയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി നടത്തിയ അന്വേഷണത്തില്‍ ബാസ്‌ക്കറ്റില്‍ നിന്ന് ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പും കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്ന മാതാപിതാക്കളുടെ ക്ഷമാപണമാണ് കുറിപ്പിലുണ്ടായിരുന്നത്. പൊലീസ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ച ശേഷം …

പൂട്ടിയിട്ട വീടിന് സമീപം അസ്ഥികളും തലയോട്ടിയും; സമീപത്തുനിന്നു ലുങ്കിയും ഷര്‍ട്ടും അടിവസ്ത്രവും കണ്ടെടുത്തു, പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി

ആലക്കോട്: കരുവഞ്ചാല്‍ ഹണി ഹൗസിന് സമീപം പൂട്ടിയിട്ട വീടിന്റെ പരിസരത്തു നിന്നും അസ്ഥികള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച നടത്തിയ തെരിച്ചിലില്‍ സ്ഥലത്ത് നിന്നും നട്ടെല്ല്, വാരിയെല്ലുകള്‍, കൈകാലുകളുടെ ബാക്കിയുള്ള അസ്ഥികള്‍ എന്നിവ കണ്ടെത്തി. കാവിമുണ്ട്, കള്ളികളുള്ള കറുത്ത ഷര്‍ട്ട്, അടിവസ്ത്രം എന്നിവയും കണ്ടെത്തി. ഷര്‍ട്ടിന്റെ കീശയില്‍ നിന്നും പച്ച നിറത്തിലുള്ള ചെറിയ നീളന്‍ ചീര്‍പ്പ്, ചുണ്ണാമ്പിന്റെ ചെറിയ കുപ്പി, മടക്കിവെച്ച രീതിയില്‍ നോട്ടുകള്‍, പഴയ മോഡല്‍ മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെത്തി. ആലക്കോട് …

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഹരി വില്‍പന; നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവതി പിടിയില്‍

കാസര്‍കോട്: വില്‍പനക്കായി കൊണ്ടുപോവുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവതി പിടിയില്‍. മാവിലാക്കടപ്പുറം സ്വദേശിനി ഗീതാഞ്ജലി(40)യാണ് ചന്തേര പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മാവിലാക്കടപ്പുറം ജിഎല്‍പി സ്‌കൂളിന് സമീപത്തുവച്ചാണ് യുവതിയെ പിടികൂടിയത്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്തും സംഘവും പതി പട്രോളിങിന്റെ ഭാഗമായി സ്ഥലത്തെത്തിയതായിരുന്നു. കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി നില്‍ക്കുന്ന സ്ത്രീ പൊലീസിന്റെ വാഹനം കണ്ട് പരുങ്ങി നിന്നു. സംശയം തോന്നിയ പൊലീസ് വാഹനം നിര്‍ത്തി കവറിലെന്തെന്ന് യുവതിയോട് ചോദിച്ചു. മറുപടി ലഭിക്കാതെ വന്നപ്പോള്‍ പൊലീസ് …

പാതിരാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തി; പൊലീസ് പരിശോധിച്ചപ്പോള്‍ കയ്യില്‍ എംഡിഎംഎ, യുവാവ് അറസ്റ്റില്‍

കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ സ്വദേശി മട്ടന്‍ കുട്ടു എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളയോട് ചാലില്‍ രജീഷി(29)നെയാണ് മേപ്പയ്യൂര്‍ പൊലീസ് പിടികൂടിയത്. ചെറുവണ്ണൂറിലെ ഒരുവീടിന് സമീപത്തുനിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ പക്കല്‍ നിന്നും 160 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. പെണ്‍സുഹൃത്തിനെ കാണാനായാണ് രാത്രി ചെറുവണ്ണൂരിലെ വീട്ടില്‍ എത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.സുഹൃത്തായ യുവതി നേരത്തെ 12 ഗ്രാം എംഡിഎംഎയുമായി പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി കെഇ …

അസ്ഥി കഷ്ണങ്ങളുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍; കാമുകി പ്രസവിച്ച കുട്ടികളുടെതെന്ന് വെളിപ്പെടുത്തല്‍, അന്വേഷണം തുടങ്ങി

തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് യുവാവ് അസ്ഥികളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. സഞ്ചിയില്‍ കുഞ്ഞുങ്ങളുടെ അസ്ഥികളാണ് ഉണ്ടായത്. തന്റെ കാമുകി പ്രസവിച്ച കുട്ടികളുടെ അസ്ഥിയാണെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അസ്ഥി വീട്ടില്‍ സൂക്ഷിച്ചതില്‍ അന്വേഷണം വേണെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് യുവതിയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനേയും 21 …

കോഴിക്കോട് നെല്ലിക്കോട് കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. നഗരത്തോട് ചേര്‍ന്ന ബെപ്പാസില്‍ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയുടെ ഫ്ളാറ്റിന്റെ നിര്‍മാണ പ്രദേശത്താണ് അപകടം. സമീപത്തെ കുന്നിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മണ്ണിനുള്ളിലായ ആളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. വേണ്ടത്ര സുരക്ഷയൊരുക്കാതെയാണ് ഫ്‌ളാറ്റ് നിര്‍മാണം നടത്തിയതെന്ന് അഹമ്മദ് ദേവര്‍കോവില്‍ …

വെള്ളിച്ചെണ്ണ വില കുതിച്ചു തന്നെ; ലിറ്ററിന് 450 രൂപയിലെത്തി

കൊച്ചി: നാളികേര ഉല്‍പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോര്‍ഡിലേക്ക്. ചില്ലറവിപണിയില്‍ 450 രൂപ കടന്ന് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 ലധികം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ശനിയാഴ്ച വെളിച്ചെണ്ണ വില ക്വിന്റലിന് 38,200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38,800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്.നാളികേരത്തിന്റെയും കൊപ്രയുടെയും വില ഉയര്‍ന്നതും വെളിച്ചെണ്ണയുടെ വില കൂടിയതിനു കാരണമായെന്ന് വ്യാപാരികള്‍ …