സ്വര്‍ണ വിലയില്‍ ഇന്നും വന്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 3,760 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വന്‍ ഇടിവ്. പവന് ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞ് 92,080 രൂപയിലെത്തി. ഇന്നലെ 22 കാരറ്റ് ഒരു പവന് 95,840 രൂപയും ഗ്രാമിന് 11,980 രൂപയുമായിരുന്നു വില.
ഇന്നു വില ഗ്രാമിന് ഒറ്റയടിക്ക് 470 രൂപ ഇടിഞ്ഞ് 11,510 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിനു വില 385 രൂപ കുറഞ്ഞ് 9420 രൂപയാണ്. കഴിഞ്ഞ 17 നാണ് പവന് വില ഒരുലക്ഷത്തിന് താഴയെത്തിയത്. ഈവര്‍ഷം ജനുവരിയില്‍ 1.30 ലക്ഷം രൂപയിലെത്തി റെക്കോര്‍ഡ് കുറിച്ചിരുന്നു. തുടര്‍ച്ചയായി കുറഞ്ഞാല്‍ 60,000 രൂപയിലെത്തുമെന്നാണ് ഈരംഗത്തുള്ളവര്‍ പറയുന്നത്. വെള്ളിയുടെ വിലയിലും ഇടിവുണ്ട്. സ്വര്‍ണവില കുറഞ്ഞിട്ടും ഉപഭോക്താക്കളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാമുണ്ടായത്.
ആഗോള വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വന്‍ തിരുത്തലാണ് കേരളത്തിലും വില കുറയാനുള്ള പ്രധാന കാരണം. ഈ വര്‍ഷം ജനുവരിയില്‍ ഔണ്‍സിന് 5,595 ഡോളറിന് അടുത്തെത്തി റെക്കോര്‍ഡ് ഉയരത്തിലെത്തിയ സ്വര്‍ണം പിന്നീട് വലിയ ഇടിവിലേക്കാണ് നീങ്ങിയത്. ഇത്രയും വലിയ വിലവര്‍ധനവിന് പിന്നാലെ നിരവധി നിക്ഷേപകര്‍ ലാഭമെടുത്ത് സ്വര്‍ണം വിറ്റഴിക്കാന്‍ തുടങ്ങിയതാണ് വിലയിടിവിന് പ്രധാന കാരണങ്ങളിലൊന്ന്. നിക്ഷേപകര്‍ കൂട്ടത്തോടെ വില്‍പ്പന നടത്തുമ്പോള്‍ വിപണിയില്‍ സ്വര്‍ണത്തിന്റെ മേലുള്ള സമ്മര്‍ദം വര്‍ധിക്കുകയും വില താഴുകയും ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page