പയ്യന്നൂർ: ഗൾഫിൽ വച്ച് മരണപ്പെട്ട ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക കെ ടി ബേബി(56)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 8 മണിക്ക് കണിയേരി ജനകീയ വായനശാലയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കണിയേരിയിലെ വീട്ടിലും പൊതുദർശനമുണ്ടാകും. സംസ്കാരം രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും. കണിയേരിയിലെ പരേതരായ പുതിയ പുരയിൽ അപ്പുവിന്റെയും കെ.ടി. മാണിക്കത്തിന്റെയും മകളാണ്. ഭർത്താവ്: രാജീവൻ കെ. (റിട്ട. കെ.എസ്.എഫ്.ഇ). മക്കൾ: സ്നേഹ, ജയന്ത്.
മരുമകൻ: ശ്രീഹരി (ചെറുവത്തൂർ, ദുബായ്).
സഹോദരങ്ങൾ: കെ.ടി. കൃഷ്ണൻ, കെ.ടി. ശ്രീധരൻ, കെ.ടി. കരുണാകരൻ.








