23 കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് കവുവിള തെറ്റിച്ചിറ അക്ഷയ നിവാസില്‍ ക്രിസ്റ്റഫര്‍-ബിന്ദു ദമ്പതികളുടെ മകള്‍ അക്ഷയ (23) ആണ് മരിച്ചത്. ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോത്തന്‍കോട് പൊലീസും വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം വ്യക്തമല്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page