വിട്ടൽ: സ്കൂൾ വിട്ടു മടങ്ങുകയായിരുന്ന വിദ്യാർഥിനി ലോറി ഇടിച്ചു മരിച്ചു. വിട്ടൽ നെരളക്കട്ടെ സ്വദേശിയും കമ്പളബെട്ട് ജനപ്രിയ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനിയുമായ ഫാത്തിമ ഇസ ഇല്യാസാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മണിക്കടുത്തുള്ള നേരലക്കട്ടെയിൽ ആണ് അപകടം. ഫാത്തിമ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു. വിദ്യാർത്ഥിനി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞ് വിട്ടൽ പൊലീസ് സ്ഥലത്തെത്തുകയും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.








