കാഞ്ഞങ്ങാട്: വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. പടന്നക്കാട് കരുവളം കനകാലയത്തില്‍ ഋഷികുമാര്‍ (38) ആണ് ഹൊസ്ദുര്‍ഗ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 0.93 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിഎ അബ്ദുള്‍ ബാസിതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. പ്രതി ധരിച്ചിരുന്ന ബര്‍മുഡയുടെ പോക്കറ്റില്‍ നിന്നാണ് എം.ഡി.എം.എ കണ്ടെത്തിയത്. സിഗരറ്റ് പാക്കറ്റിനുള്ളില്‍ സിപ്പ് ലോക്ക് കവറിലായിരുന്നു മയക്കുമരുന്ന് വച്ചിരുന്നത്. 6,350 രൂപയും ഒരു ഐഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.







