തിരുവല്ല: ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ജോണി വാക്കറിലൂടെ പ്രശസ്തനായ നടന് റോബിന് വര്‍ഗീസ് (56)അന്തരിച്ചു. കാലിഫോര്‍ണിയയില്‍ വച്ചാണ് മരണം സംഭവിച്ചത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി കുന്നന്താനം സ്വദേശിയാണ്. നാലു വര്‍ഷമായി കുടുംബസമേതം കാലിഫോര്ണിയിയിലാണ് താമസം. ജോണി വാക്കറിലെ ഷെല്ലി എന്ന കഥാപാത്രത്തിലൂടെയാണ് റോബിന് പ്രശസ്തനായത്. കൊച്ചിന് കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിന് കലാരംഗത്ത് സജീവമായത്. ഇതിനിടയിലാണ് ജോണി വാക്കറില്‍ ഷെല്ലിയുടെ വേഷം ലഭിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനാണ് ഷെല്ലി. ഇതിനുശേഷം സോളമന്റെ മണവാട്ടി എന്നൊരു ചിത്രത്തില്‍ കൂടി റോബിന് വേഷമിട്ടു. ഏതാനും കന്നഡ ചിത്രങ്ങളിലും ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ന്യൂയോര്‍ക്കില്‍ തന്നെ നടക്കും. പ്രവാസലോകത്തും സോഷ്യല്‍ മീഡിയയിലെ സിനിമാ കൂട്ടായ്മകളിലും സജീവമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാപ്രേമികളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. കവിയൂര്‍ മുണ്ട്യേപ്പള്ളി തേരാട്ട് ടി.വി.വര്‍ഗീസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ജോസി. മക്കള്‍: എമി, എര്‍ലിന്‍.









