‘താങ്കളുടെ വാഹനത്തിന് ഫൈന്‍ അടക്കാനുണ്ട്’; മെസേജിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത നായിക്കാപ്പിലെ 28 കാരിയുടെ 41,329 രൂപ പോയി

കുമ്പള: വാഹനത്തിന് പിഴ അടക്കാനുണ്ടെന്ന വാട്സാപ് മെസേജില്‍ ക്ലിക്ക് ചെയ്ത യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി. കുമ്പള നായികാപ്പ് സ്വദേശിനിയായ 28കാരി ആണ് പരാതിയുമായി സൈബര്‍ ക്രൈം പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഈമാസം അഞ്ചിനും ഏഴിനും ഇടയിലാണ് യുവതിയുടെ കര്‍ണാടക ബാങ്ക് അക്കൗണ്ടില്‍ നിന്നും 41,329 രൂപ തട്ടിയെടുത്തത്. വാഹനത്തിന് ഫൈന്‍ അടക്കാനുണ്ടെന്ന് പരാമര്‍ശിച്ച് ലിങ്ക് അടക്കമുള്ള മെസേജ് ഫോണില്‍ വന്നിരുന്നു. എന്താണെന്ന് അന്വേഷിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തിന് പിന്നാലെയാണ് പണം നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page