അത്തിക്കടവില്‍ തൊഴിലുറപ്പു ജോലിക്കിടെ പെരുമ്പാമ്പ്; വനപാലകര്‍ പിടികൂടി കാട്ടിലയച്ചു

വെള്ളരിക്കുണ്ട്: അത്തിക്കടവില്‍ തൊഴിലുറപ്പ് ജോലിക്കിടെ കാട് വെട്ടിത്തെളിക്കുന്നതിനിടെ പെരുമ്പാമ്പിനെ കണ്ടെത്തി. ഏകദേശം അഞ്ചടി നീളവും നല്ല വണ്ണവുമുള്ള ഒരു കൂറ്റന്‍ പെരുമ്പാമ്പായിരുന്നു സ്ഥലത്തെത്തിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ പാമ്പിനെ കണ്ടത്. സാധാരണയായി പാമ്പിനെ കണ്ടാല്‍ പലരും പേടിച്ചോടാറാണ് പതിവ്. എന്നാല്‍ തൊഴിലാളികള്‍ പാമ്പ് പിടുത്തക്കാരെത്തുന്നതുവരെ ഒരിഞ്ചുപോലും അനങ്ങാന്‍ പാമ്പിനെ അനുവദിക്കാതെ കാവലിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് എ. ലതയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാമ്പിനെ പിടിച്ച് ജനവാസമില്ലാത്ത ഉള്‍ക്കാട്ടില്‍ വിടണമെന്ന് പ്രസിഡന്റ് അറിയിച്ചതനുസരിച്ച് മരുതോത്തുനിന്ന് വനപാലകരെത്തി. അവര്‍ വളരെ പെട്ടെന്നുതന്നെ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കൊണ്ടുപോവുകയായിരുന്നു. പാമ്പിനെ കൊണ്ടുപോയ ആശ്വാസത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി തുടര്‍ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page