കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം പനക്കച്ചിറ കുലശേഖര മംഗലത്ത് വീട്ടില്‍ ആദിത്യനെയാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വിദ്യാര്‍ഥിനി ബന്ധത്തില്‍ നിന്ന് അകന്നതോടെ നഗ്‌നചിത്രം മറ്റുവര്‍ക്ക് യുവാവ് അയച്ചുകൊടുത്തു. ഇതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി രേഖപെടുത്തിയ പൊലീസ് പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. വ്യാജ ഐഡി ഉപയോഗിച്ചായിരുന്നു പ്രതി ആദിത്യന്‍ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്. വ്യാജ ഐപി ഐഡി ആയതിനാല്‍ തന്നെ പ്രതിയെ കണ്ടെത്താന്‍ പ്രയാസമുണ്ടായിരുന്നു. കടയ്ക്കല്‍ സിഐ ശരലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടര്‍ച്ചയായിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രിയില്‍ മുണ്ടക്കയത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി കോടതി റിമാന്‍ഡ് ചെയ്തു.








