കാഞ്ഞങ്ങാട്: രാവണേശ്വരത്തെ 25 കാരിയെ കാണാതായതായി പരാതി. രാവണേശ്വരം തെക്കേപ്പള്ളം സ്വദേശിനി ടി ശ്വേതയെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് വീട്ടില്‍ നിന്ന് കാണാതായതെന്ന് പരാതിയില്‍ പറയുന്നു. സുഹൃത്ത് ജാഫര്‍ എന്ന ആളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്നു പിതാവ് ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ആണ്‍സുഹൃത്തിനൊപ്പം നാടുവിട്ടതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.







