നീലേശ്വരം: കരിന്തളം സ്വദേശിയായ യുവാവിനെ തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുക്കട കുണ്ടൂരിലെ കെ. ഉണ്ണിയുടെയും എന്‍കെ ലീലയുടെയും മകന്‍ എന്‍കെ വൈഷ്ണവ്(27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് നാട്ടിലെത്തിച്ച് കുണ്ടൂര്‍ ഓഫീസിലും എന്‍കെ രാജന്റെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം കൊണ്ടോടി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. സഹോദരന്‍ എന്‍കെ വൈശാഖ്.







