കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടിയിലെ എംവി ഭാസ്‌കരനാ(69)ണ് മരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തറവാട്ട് വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നോട്ടറി അഭിഭാഷകനായിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, പഞ്ചായത്തംഗം, മലനാട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട്, ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പനത്തടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ സജീവമായിരുന്നു. സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ എംവി കൃഷ്ണന്‍ സഹോദരനാണ്.







