വന്ദേമാതരം മുഴുവനായി ചൊല്ലി, അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ, മന്ത്രിക്കും കളക്ടർക്കുമെതിരെ പരാതി നൽകാൻ ബിജെപി

കാസർകോട്: വേദിയിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വന്ദേമാതരം പാടി പൂർത്തിയാക്കുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരിക്കുകയായിരുന്നു. പിന്നാലെ ജില്ലാ കളക്ടറും രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കല്ലട്ര മാഹിൻ എംഎൽഎയും മന്ത്രിക്കൊപ്പം ഇരുന്നു. എന്നാൽ കെ നീലകണ്ഠൻ എംഎൽഎയും ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസലും പാടി പൂർത്തിയാക്കുന്നത് വരെ വേദിയിൽ നിന്നു. സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കില്ല എന്ന തീരുമാനം കോണ്‍ഗ്രസ് എടുത്തിരുന്നു. എന്നാല്‍ ഈ വേദിയില്‍ പാടാന്‍ നിശ്ചയിച്ചവര്‍ ഇത് മുഴുവനായും പാടുകയായിരുന്നു. സംഘാടകര്‍ക്കും ഇത് അറിവുണ്ടായിരുന്നില്ല എന്നതാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. വേദിയില്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് ഇരുന്ന മന്ത്രി ചടങ്ങിന് ശേഷം സംഘാടകരുമായി ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും ആദ്യ രണ്ട് ഖണ്ഡികകൾ ചൊല്ലിയാൽ മതിയെന്ന് കോൺഗ്രസ് നിലപാടെടുത്തിരുന്നു. അതേസമയം വന്ദേമാതരം പാടിത്തീരുന്നതിന് മുൻപ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇരുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. വന്ദേമാതരത്തെ അനാദരിച്ചത് മന്ത്രി കെ. മുരളീധരനും എം.പി. രാജ്മോഹൻ ഉണ്ണിത്താനും എം.എൽ.എ. കല്ലട്ര മാഹിനും
രാഷ്ട്രത്തോട് മാപ്പുപറയണം.
ഏറ്റവും ഗൗരവത്തോടെ കാണേണ്ടത് ജില്ലാ കളക്ടറുടെ നടപടിയാണ്. അവർ രാഷ്ട്രീയ നേതാവല്ല. ഭരണഘടനയും നിയമവ്യവസ്ഥയും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥയാണ്. അവരുടെ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ജില്ലാ കളക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
മറ്റുള്ളവർ ഇരുന്നപ്പോൾ വന്ദേമാതരത്തെ ആദരവോടെ എഴുന്നേറ്റുനിന്ന് ശ്രവിച്ച ഉദുമ എം.എൽ.എ. നീലകണ്ഠന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ഔദ്യോഗിക പദവിയിലിരിക്കുന്ന ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ കാണിച്ച അനാദരവിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page