മൊഗ്രാല്‍ പുഴയില്‍ അനധികൃത മണല്‍ക്കടത്ത്; ലോറി പിടികൂടി, ബംബ്രാണ സ്വദേശി പിടിയില്‍

കുമ്പള: മൊഗ്രാല്‍ പുഴയില്‍ നിന്നും അനധികൃതമായി മണല്‍ കടത്തിയ ലോറി പിടികൂടി. ഡ്രൈവര്‍ അറസ്റ്റില്‍. ബംബ്രാണ സ്വദേശി മുഹമ്മദ് തസ്‌രീഫ്(27) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി മൈമൂണ്‍ നഗറിലെ മടിമുഗറില്‍ വച്ചാണ് മണല്‍ക്കടത്ത് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് എസ്‌ഐ എസ് അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയായിരുന്നു. ലോറി തടഞ്ഞ് നടത്തിയ പരിശോധനയില്‍ മണല്‍ കടത്താനുള്ള യാതൊരു രേഖയുമുണ്ടായിരുന്നില്ല. ലോറി ഡ്രൈവര്‍ക്കെതിരെയും ലോറി ഉടമക്കെതിരെയും സര്‍ക്കാര്‍ മുതല്‍ കളവ് നടത്തിയതിന് കേസെടുത്തു. ലോറി കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി. പിടിയിലായ ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി. എഎസ്‌ഐ അതുല്‍ റാം, സജീഷ്, ഡ്രൈവര്‍ അഖില്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page