‘സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കാന്‍ നോക്കേണ്ട’; വന്ദേമാതരം വിവാദത്തില്‍ മന്ത്രി കെ മുരളീധരന്‍

കാസര്‍കോട്: വന്ദേമാതരം വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍. തന്നെ ആരും ദേശ സ്‌നേഹം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അനുവദിക്കില്ല. നിയമനടപടികള്‍ വന്നാല്‍ അത് നോക്കിക്കൊള്ളാം. ഈശ്വര പ്രാര്‍ത്ഥന മാത്രമാണ് അജണ്ടയില്‍ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെച്ചൊല്ലി ബിജെപി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്.
കാസര്‍കോട് മുള്ളേരിയയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലായിരുന്നു വന്ദേമാതരവുമായി ബന്ധപ്പെട്ട പുതിയ വിവാദം ഉടലെടുത്തത്. മന്ത്രി പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുകയായിരുന്നു. ഇതില്‍ അതൃപ്ത്തി പ്രകടിപ്പിച്ച് കെ മുരളീധരനും, ജില്ലാ കളക്ടറും, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും കല്ലട്ര മാഹിന്‍ എംഎല്‍എയും സീറ്റില്‍ ഇരുന്നതിനെ ചൊല്ലി ബിജെപി പ്രതിഷേധം അറിയിച്ചിരുന്നു. വന്ദേമാതരം ആലപിക്കുമ്പോള്‍ മന്ത്രിയും കളക്ടറും എംപിയും എംഎല്‍എയും ഇരുന്നു എന്നതാണ് ബിജെപി ഉയര്‍ത്തിയ ആക്ഷേപം. അതേസമയം, കെ. നീലകണ്ഠന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും വന്ദേമാതരം ആലാപനം പൂര്‍ത്തിയാകുന്നതുവരെ എഴുന്നേറ്റുനിന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page