കാഞ്ഞങ്ങാട്: നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന വീട്ടില്‍ മോഷണം. വാതില്‍കുത്തിപ്പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ വയറിങ് ചെയ്ത് വച്ചിരിക്കുന്ന വയറുകള്‍ മുറിച്ചെടുത്ത് കടത്തിയ നിലയില്‍ കണ്ടെത്തി. അജാനൂര്‍ പള്ളോട്ട് സ്വദേശിനി ബിഎം രേഖയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഒക്ടോബര്‍ നാലിനും 30നും ഇടയിലുള്ള സമയത്താണ് കേബിള്‍ മോഷണം നടന്നതെന്ന് രേഖ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. 2,95,000 രൂപയുടെ കേബിളുകള്‍ വീട്ടില്‍നിന്നും മോഷണം പോയിട്ടുണ്ട്. പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.







