ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണു, പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിട പറഞ്ഞത് പുലിമുരുകൻ, ഒടിയൻ, നരൻ തുടങ്ങിയ പ്രമുഖ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ(53) അന്തരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. ദിലീപിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ മൂന്നുദിവസം മുൻപാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്. പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. വൈശാഖ്, ജോഷി, ഷാജി കൈലാസ് തുടങ്ങിയ മലയാളത്തിലെ പ്രമുഖരായ സംവിധായകർക്കൊപ്പം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ ക്യാമറയിൽ പകർത്താനുള്ള അദ്ദേഹത്തിന്റെ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016-ൽ പുലിമുരുകൻ എന്ന ചിത്രത്തിലെ മികച്ച ക്യാമറ ചലനങ്ങൾക്ക് അദ്ദേഹത്തിന് ഏഷ്യാവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. നരൻ, നസ്രാണി, പുലിമുരുകൻ, തുടരും, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, വേഷം,അത്ഭുത ദ്വീപ്,കിംഗ് ആൻഡ് കമ്മീഷണർ, രാജാധിരാജ, രാമലീല, ഒടിയൻ, മധുര രാജ, സൗണ്ട് തോമ, പത്തൊമ്പതാം നൂറ്റാണ്ട്,റിങ് മാസ്റ്റർ, മല്ലൂസിംഗ്,ബാന്ദ്ര തുടങ്ങി അമ്പതിൽ അധികം സിനിമകളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. റിലീസിന് ഒരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പൻ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനും ഇദ്ദേഹമാണ്. പുലിമുരുകന്റെ ഛായാഗ്രഹണത്തിന് നല്ല ക്യാമറമാനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. മമ്പട്ടിയൻ (2011), സാഹസം (2016) എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page