സൂരംബയലില്‍ ടിപ്പര്‍ലോറി ഓട്ടോകളില്‍ ഇടിച്ചു; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

കാസര്‍കോട്: ലോഡുമായി പോവുകയായിരുന്ന ടിപ്പര്‍ലോറി ഓട്ടോകളില്‍ ഇടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ സൂരംബയലിലാണ് അപകടം നടന്നത്. ജില്ലി കയറ്റിപ്പോവുകയായിരുന്ന ടിപ്പര്‍ ലോറി ആദ്യം പാല്‍ കയറ്റിപ്പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയിലും പിന്നീട് മറ്റൊരു ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ ചൗക്കിയിലെ ജുനൈദ്, സൂരംബയലിലെ സുന്ദര എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയില്‍ യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page