നടന്‍ ദിലീപും ഭാര്യ കാവ്യാമാധവനും രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

തളിപ്പറമ്പ്: നടന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യാ മാധവനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തിങ്കളാഴ്ച രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയത്. ക്ഷേത്രത്തിലെത്തിയ ഇരുവരെയും ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പ്രത്യേക വഴിപാടുകളും ചടങ്ങുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് മടങ്ങിയത്.

ദിലീപ് പലപ്പോഴും ഒറ്റയ്ക്ക് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്. 2019 ഡിസംബറില്‍ അദ്ദേഹം ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടവും നെയ് വിളക്കും വഴിപാടായി സമര്‍പ്പിച്ചിരുന്നു. അന്ന് തന്റെ പേരിലും ഭാര്യ കാവ്യയുടെയും മകള്‍ മീനാക്ഷിയുടെയും പേരിലും പ്രത്യേക പൂജകള്‍ നടത്തിയാണ് അദ്ദേഹം മടങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആദ്യം പാര്‍ട്ട് ടൈം ജോലി വാഗ്ദാനം, പിന്നെ ടാസ്‌ക്, ഇട്ട പണത്തിന്റെ ഇരട്ടി നല്‍കി വിശ്വസിപ്പിക്കും; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണ തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ രണ്ടുലക്ഷത്തോളം രൂപ പോയി
Scroll to top

You cannot copy content of this page