ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിനിടെ പടക്കം കയ്യിലിരുന്ന് പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം.
ഡല്‍ഹിയിലെ നറേലയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത റിഷി എന്ന കുട്ടിയാണ് മരിച്ചത്. പടക്കത്തിന് തീ കൊളുത്തിയ മുകളിലേക്ക് എറിഞ്ഞപ്പോള്‍ അത് കുട്ടിയുടെ നെഞ്ചിലേക്ക് തന്നെ പതിച്ചാണ് അപകടം. സാരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഋഷി ഒരു സ്‌കൈറോക്കറ്റ് എന്നൊരു തരം പടക്കമാണ് കത്തിച്ചുകൊണ്ടിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. അത് ആകാശത്തേക്ക് എറിയുന്നതിനുപകരം കുട്ടിയുടെ നെഞ്ചിലാണ് ചെന്ന് പതിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടിക്ക് മരണം സംഭവിക്കാന്‍ കാരണമായതെന്ന് വീട്ടുകാര്‍ ആരോപിച്ചു.
ഡോക്ടര്‍മാര്‍ ഒരു അടിയന്തര കേസ് എടുക്കാന്‍ ഗൗരവം കാണിച്ചില്ല. അവര്‍ അവന്റെ നെഞ്ചില്‍ അമര്‍ത്തുക മാത്രമാണ് ചെയ്തതെന്ന് കുട്ടിയുടെ മൂത്ത സഹോദരന്‍ മോഹിത് പറഞ്ഞു. ഞായറാഴ്ച രാത്രി തീപിടിത്തവുമായി ബന്ധപ്പെട്ട് ഫയര്‍ സര്‍വീസിന് ലഭിച്ച കോളുകളില്‍ ഏറെയും പടക്കം പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.








