ഇന്നത്തെ പ്രധാന വാർത്തകൾ
ജി7 പ്രതിഷേധം: ഫ്രാൻസിൽ നടക്കുന്നh ജി7 ഉച്ചകോടിക്കെതിരെ ജനീവയിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഏറ്റവും വലിയ തന്ത്രപ്രധാനമായ മുന്നേറ്റത്തിൽ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും സമാധാന ചർച്ചകൾക്കായുള്ള പ്രാഥമിക ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പുവെച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള 60 ദിവസത്തെ ഔദ്യോഗിക ചർച്ചക്കു തുടക്കമായി.ഇതിന്റെ ഭാഗമായി ഇറാന്റെ തുറമുഖങ്ങൾക്കെതിരെ യു.എസ് ഏർപ്പെടുത്തിയിരുന്ന കപ്പൽ ഗതാഗത ഉപരോധം നീക്കി.ഈ വാരാന്ത്യത്തോടെ സ്വിറ്റ്സർലൻഡിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന സാങ്കേതിക-ആണവ ചർച്ചകൾ ആരംഭിക്കും. …