കാസര്‍കോട്: 20 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍. മാലക്കല്ല് സ്വദേശിയും പെരുമ്പച്ചാലിലെ വാടക വീട്ടിലെ താമസക്കാരനുമായ സനീഷ് സൈമണി(36)നെയാണ് ഹോസ്ദുര്‍ഗ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിഎച്ച് നസീബും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കള്ളാര്‍ പെരുമ്പച്ചാലില്‍
വച്ചാണ് ഇയാള്‍ പിടിയിലായത്. 20 ലിറ്റര്‍ ചാരായവുമായി ഇയാള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെയാണ് ചാരായ കടത്ത് വ്യക്തമായത്. തൊണ്ടിമുതലുകള്‍ കസ്റ്റഡിയിലെടുത്ത് പ്രതിയെ റേഞ്ച് ഓഫീസിലെത്തിച്ചു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കൃഷ്ണ, സിഇഒമാരായ സനല്‍ കുമാര്‍, ശുഭ, ഡ്രൈവര്‍ സുധീര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.






