ദേശീയ പഞ്ചഗുസ്തി മത്സരം; ഗോൾഡ് മെഡൽ നേടി നീലേശ്വരം ചാത്തമത്തെ ആദർശ്

കാസർകോട്: ബംഗളൂരുവിൽ നടന്ന ആറാമത് ബി സി എ ഐ നാഷണൽ പഞ്ചഗുസ്തി മത്സരത്തിൽ ഗോൾഡ് മെഡൽ നേടി നീലേശ്വരം ചാത്തമത്തെ ആദർശ്. 95 കിലോഗ്രാം യൂത്ത് ലെഫ്റ്റ് ഹാൻഡ് വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടി ദേശീയ ചാമ്പ്യനായത്. ഈ നേട്ടത്തോടെ ജപ്പാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. ഈ നേട്ടം നാടിനും കായിക രംഗത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
ചാത്തമത്ത് ബ്രദേഴ്സ് ക്ലബ്ബിന്റെ കബഡി താരവുമാണ് ആദർശ്. ചാത്തമത്തെ ഒട്ടിൽ രജി-ശുഭ എന്നിവരുടെ മകനാണ്. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്നതിന്റെ തയ്യാറെടുപ്പിലാണ് ആദർശ് ഇപ്പോൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page