സുഡാനില്‍ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കോട്ടയം: പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നെത്തിയ 54 കാരിക്കാണ് രോഗബാധ സംശയിക്കുന്നത്. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പാല വലവൂര്‍ സ്വദേശിനിയാണ്.
സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവര്‍ക്കില്ല.
ആരോഗ്യവകുപ്പ് ഇടപെട്ടാണ് ഇവരെ മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. സുഡാനില്‍ നിന്ന് വരുന്നവര്‍ക്ക് എബോള രോഗലക്ഷണങ്ങള്‍ ഉള്ളതുകൊണ്ടാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഇതിനായി ഒരു പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എബോളയാണെന്ന സംശയം മാത്രമാണ് നിലവില്‍ ആരോഗ്യവകുപ്പിന് ഉള്ളത്. നിലവില്‍ എബോളയുമായി ബന്ധപ്പെട്ട കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന ഇവരുടെ സാംപിള്‍ ഫലം ലഭിച്ചാല്‍ മാത്രമേ എബോളയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. രോഗ സ്ഥിരീകരണമുണ്ടായാല്‍ തുടര്‍ചികിത്സ ഉള്‍പ്പെടെ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page