ഇലകളും പുഷ്പങ്ങളും വച്ച് അലങ്കരിച്ച് തീർത്ഥാടന വാഹനങ്ങൾ ശബരിമലക്ക് വരരുതെന്ന് ഹൈക്കോടതി; അലങ്കാരങ്ങളുമായി വരുന്ന വാഹനങ്ങളിൽ നിന്ന് പിഴ ഇടാക്കാം; മോട്ടോർ വാഹന വകുപ്പിന് അടുത്ത കൊള്ളക്കുള്ള അവസരമാകുമോ ഹൈക്കോടതി വിധി?

കൊച്ചി: ശബരിമല തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങളിൽ പുഷ്പങ്ങളും ഇലകളും ഉപയോഗിച്ചുള്ള അലങ്കാരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി.അലങ്കരിച്ചു വരുന്ന വാഹനങ്ങൾക്ക് എതിരെ നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് അലങ്കാരങ്ങൾ പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.പുഷ്പങ്ങളും ഇലകളും വച്ച് അലങ്കരിച്ച് തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങൾക്ക് നേരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു ഇത്തരം വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന്‍റേതാണ് ഉത്തരവ്.ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനകാലം അടുത്ത മാസം …

തുലാം പിറന്നു, വടക്കൻ കേരളത്തിലെ കൃഷിക്കാലത്തിന് തുടക്കം കുറിച്ച് വലിയ വളപ്പിൽ ചാമുണ്ഡി തിമിരി വയലിൽ വിത്തെറിഞ്ഞു

കാസർകോട് : തുലാം പിറന്നതോടെ ചായില്യങ്ങളുടെ ആധിക്യമില്ലാതെ കുരുത്തോല തിരുമുടിയണിഞ്ഞ് വലിയവളപ്പില്‍ ചാമുണ്ഡി തിമിരി വയലില്‍ വിത്ത് വിതച്ചു.ഇതോടെ വടക്കന്‍ കേരളത്തില്‍ കൃഷിക്കാലത്തിന് തുടക്കമായി. പത്താമുദയത്തിന് ശേഷമാണ് ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവങ്ങളും കളിയാട്ടങ്ങളും തുടങ്ങുന്നതെങ്കിലും തുലാം പിറക്കുന്ന ദിവസമാണ് തിമിരി കൊട്ടിലിൽ നിന്ന് വയലിൽ ചാമുണ്ഡിയുടെ പുറപ്പാട് നടക്കുന്നത്. മുഖം മറയ്ക്കും വിധം കുരുത്തോലയും വട്ടമുടിയും ധരിച്ച് കൈയില്‍ വാളും പരിചയുമേന്തിയാണ് തിമിരി വയലിലെത്തിയ വലിയവളപ്പില്‍ ചാമുണ്ഡി വിത്ത് എറിഞ്ഞത് . തുലാപ്പിറവി ദിനമായ ബുധനാഴ്ചയാണ് തെയ്യം …

ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി യുവതി;പ്രസവ ശുശ്രൂഷ നടത്തി ആൺ നഴ്സ്;  സഹായിച്ചത് ആംബുലൻസ് ഡ്രൈവർ

മംഗളൂരു: ആശുപത്രിയിലേക്കുള്ള യാത്രമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു.പുത്തൂർ കടബ പെരിയടുക്കത്താണ് സംഭവം.ശാലിനി എന്ന യുവതിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.യുവതിക്ക് പ്രസവ വേദനയുണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ 108 ആംബുലൻസിന്‍റ സേവനം തേടുകയായിരുന്നു. ഉപ്പിനങ്ങാടി ഗവൺമെന്‍റ് ആശുപത്രിലേക്കുള്ള യാത്രാമധ്യേ തന്നെ യുവതിക്ക് ശക്തമായ പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന ചന്ദ്രശേഖർ എന്ന നഴ്സ് ആണ് ശുശ്രൂഷ നൽകിയത്.ആംബുലൻസ് ഡ്രൈവർ പുരുഷോത്തമനും സഹായവുമായി ഒപ്പം നിന്നു.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി …

കാഞ്ഞങ്ങാട്ടെ ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകൾക്ക് പിഴയിട്ട് നഗരസഭ

കാസർകോട്: കാഞ്ഞങ്ങാട്‌ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ഹെല്‍ത്ത്‌ വിഭാഗത്തിന്റെ പരിശോധനയിൽ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി .12 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ചോറ്‌, ബീഫ്‌ കറി, മീന്‍ പൊരിച്ചത്‌, വിവിധതരം കറികള്‍ എന്നിവയാണ് കണ്ടെത്തിയത്. ഹോട്ടലുകള്‍ക്ക്‌ പിഴ ഈടാക്കുന്നതിനായി നോട്ടീസ്‌ നല്‍കി.പരിശോധനയ്‌ക്ക്‌ ക്ലീന്‍ സിറ്റി മാനേജര്‍ ഷൈന്‍ പി തോമസ്‌ നേതൃത്വം നല്‍കി. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ കെ.ഷിജു, ബിജു ആണ്ടൂര്‍, പിടിരൂപേഷ്‌ എന്നിവരും പങ്കെടുത്തു. വരും ദീവസങ്ങളിലും പരിശോധന തുടരുമെന്ന്‌ നഗരസഭാ അധ്യക്ഷ കെ.വി.സുജാത …

അഴിമുഖത്തു നിന്നു  അനധികൃത  മണലൂറ്റ് നടത്തുന്നത് 40 തോണികൾ; 12 തോണികൾ ജെ.സി.ബി ഉപയോഗിച്ച്‌ തകര്‍ത്ത് പൊലീസ്; മണലൂറ്റുകാർക്കതെിരെ ശക്തമായ നടപടി തുടരാൻ തീരുമാനം

കാസർകോട്: കാസർകോട് മൊഗ്രാൽ പുത്തൂരിൽ പുഴയുടെ അഴിമുഖത്തില്‍ നിന്നു അനധികൃത മണല്‍ വാരൽ പതിവാക്കിയ 40 തോണികളിൽ 12 എണ്ണം പൊലീസ്‌ ജെസിബി ഉപയോഗിച്ച്‌ തകര്‍ത്തു. അവശേഷിക്കുന്ന തോണികളെ കൂടി തകര്‍ക്കുമെന്ന് പൊലീസ്‌ അറിയിച്ചു.ഇന്നലെ വൈകുന്നേരം കാസര്‍കോട്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.അജിത്ത്‌ കുമാറിന്റെ നേതൃത്വത്തിലാണ്‌ പുഴയോരത്തും പുഴയിലും സൂക്ഷിച്ചിരുന്ന തോണികള്‍ പിടികൂടി നശിപ്പിച്ചത്‌. അഴിമുഖത്തു നിന്നും പുഴയില്‍നിന്നും മണൽ വാരൽ വ്യാപകമാണെന്ന പരാതികളെ തുടര്‍ന്നാണ്‌ പൊലീസ്‌ നടപടി. ഇതര  സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച്‌ രാത്രി എട്ടു മുതല്‍ …

യുവതിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം യുവാവിന്‍റെ ആത്മഹത്യാ ശ്രമം;ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: യുവതിയുടെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ച ശേഷം  സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം നേമത്താണ് സംഭവം.രമ്യാ രാജീവ് എന്ന പെൺകുട്ടിക്കാണ് കുത്തേറ്റത്.പെൺകുട്ടിയുടെ കാമുകൻ ദീപക്കാണ് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുത്തിൽ സാരമായി പരിക്കേറ്റ രമ്യ അപകടനില തരണം ചെയ്തില്ല. രാവിലെയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ ദീപക്ക് പെൺകുട്ടിയോട് ഇറങ്ങിവരാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് നിഷേധിച്ചതിന് പിന്നാലെ വീട്ടിൽ നിന്നും കത്തിയെടുത്ത് കുത്തുകയായിരുന്നു.ശേഷം ദീപക് സ്വയം കഴുത്തു മുറിച്ചു. ഇരുവരെയും ഉടനെ ആശുപത്രിയിൽ …

സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടു; ഇന്നും മഴ ലഭിക്കും

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും  മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു  മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും …

ഗാസയിലെ ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു; വ്യാപക പ്രതിഷേധം;ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ

വെബ്ബ് ഡെസ്ക്: ഗാസയിലെ ആശുപത്രിക്കെതിരായ ഇസ്രായേൽ വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. മധ്യ ഗാസയിലെ അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലാണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി ഉണ്ടായ വ്യോമാക്രമണത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതായി ആണ് റിപ്പോർട്ട്. ഇസ്രായേലാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പലസ്തീന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഹമാസിന്റെ മിസൈൽ തന്നെയാണ് ആശുപത്രിക്ക് മേൽ പതിച്ചത് എന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇസ്രായേല്‍ സൈന്യമല്ല  ഗാസയിലെ ക്രൂരരായ ഭീകരരാണ് ആശുപത്രിയെ ആക്രമിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സംഭവത്തില്‍ …

പെൺകുട്ടിയുമായി ഉള്ള അടുപ്പം ചോദ്യം ചെയ്ത് അഞ്ചംഗ സംഘം മർദ്ദിച്ചതിന് പിന്നാലെ യുവാവിൻ്റെ ആത്മഹത്യ; മർദ്ദിച്ചവർ അറസ്റ്റിൽ

മാനന്തവാടി: എടവകയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എടവക കൊണിയന്‍മുക്ക് സ്വദേശിയായ ഇ.കെ.ഹൗസില്‍ അജ്മല്‍ (24)തൂങ്ങി മരിച്ച കേസിലാണ് അറസ്റ്റ്. അജ്മലിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയില്‍ കട്ടയാട് ഗീതാലയം സജേഷ് (44), പുതുശ്ശേരി തെക്കേതില്‍ വിശാഖ് (23), പുതുശ്ശേരി മച്ചാനിക്കല്‍ എം.ബി. അരുണ്‍ (23), പാണ്ടിക്കടവ് പാറവിളയില്‍ ശ്രീരാഗ് (21), വെണ്മണി അരിപ്ലാക്കല്‍ മെല്‍ബിന്‍ മാത്യു (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. അജ്മലിന് പ്രതികളില്‍ ഒരാളുടെ …

ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള റണ്ണിംഗ് ട്രാക്ക് എന്ന പുതിയ ഗിന്നസ് റെക്കോർഡ് ദുബായ്ക്ക്; കൗതുകമായി നാൽപ്പത്തിമൂന്നാം നിലയിലെ ട്രാക്ക്

വെബ് ഡെസ്ക്: ദുബായ് വീണ്ടും ഒരു പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം നേടിയിരിക്കുകയാണ്. ഒരു കെട്ടിടത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓടാനുള്ള ട്രാക്ക് ഇനി ദുബായിക്ക് സ്വന്തം.വാസലിന്റെ സ്കൈ ട്രാക്ക്, സഅബീലിലെ വാസ്ൽ 1 ലെ 1 റെസിഡൻസിന്റെ നാല്‍പ്പത്തി മൂന്നാം നിലയിലാണ് ട്രാക്ക് നിർമ്മിച്ചിട്ടുള്ളത്. ട്രാക്ക് സ്ഥിതി ചെയ്യുന്നത് തിരക്കേറിയ നഗര തെരുവുകൾക്ക് മുകളിലാണ്. ആകാശവുമായി ലയിക്കുന്നതായി തോന്നുന്ന രീതിയിലാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്.ഭൂമിയില്‍ നിന്ന് 157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്കൈ ട്രാക്ക് 335 …

ശബരിമല തീർത്ഥാടക സംഘത്തിൻ്റെ ബസ് തല കീഴായി മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

കോട്ടയം: എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. എരുമേലി കണമലയിലാണ് ഇന്ന് രാവിലെ 6 മണിയോടെയാണ് തീർത്ഥാടകരുടെ ബസ് തലകീഴായി മറിഞ്ഞത്. ആന്ധ്രാപ്രദേശിൽ നിന്നുളള ഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് പോലീസും ഫയർഫോഴ്‌സുമെത്തി വാഹനത്തിൽ കുടുങ്ങി കിടന്നവരെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുളള ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് ശബരിമലയിലേക്ക് എരുമേലി വഴിയുള്ള പാതയിൽ ഗതാഗതം തടസപ്പെട്ടു.

പത്തു വയസ്സുകാരിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു;പുറത്ത് പറയാതിരിക്കാൻ മിഠായി നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; പ്രതി പിടിയിൽ

കോഴിക്കോട്: കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച സംഭവത്തിൽ വൃദ്ധൻ അറസ്റ്റിൽ. വടകര കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾറസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാളുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് അതിക്രമം. പീഡനത്തെ തുടർന്ന് കരഞ്ഞ പെൺകുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാൻ പറയുകയും മറ്റാരോടും ഇതേ കുറിച്ച്  പറയരുതെന്നും  ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ പറഞ്ഞയച്ചത്. പെൺകുട്ടി വീട്ടുകാരോട്  പറഞ്ഞതിനു പിന്നാലെ നാട്ടുകാർ വിവരം പൊലീസിൽ …

നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കുണ്ടറ സ്വദേശിയായ ജോണി പ്രധാനമായി വില്ലന്‍ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായിരുന്നു. 1979-ല്‍ അഗ്‌നിപര്‍വ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്.നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.കൊല്ലത്തെ ഫാത്തിമ മാത നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ്  ഭാര്യ.

രണ്ടര വയസ്സുകാരിയെ തട്ടികൊണ്ട് പോകാൻ ശ്രമം;ഒഡീഷ സ്വദേശി പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇതര സംസ്ഥാന  തൊഴിലാളികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.ഒഡീഷ സ്വദേശി സിമാചല്‍ ബിഷോയിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. മറ്റ് കുട്ടികള്‍ ബഹളം വച്ചതോട നാട്ടുകാര്‍ ഓടിയെത്തുകയും ഒഡീഷ സ്വദേശിയെ പിടികൂടുകയായിരുന്നു.പ്രതിക്കെതിരെ പൊലീസ് കേസ് എടുത്തു.

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു, കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തിൽ

കാസർകോട് : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. മഞ്ചേശ്വരം കീർത്തേശ്വര സ്വദേശി അജയകുമാറിന്റെ ഭാര്യ നവ്യശ്രീ (27) ആണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണ് യുവതിയുടെ മരണം. യുവതിയുടെ ആദ്യപ്രസവമായിരുന്നു. ഈ മാസം 11നാണ് യുവതിയെ പ്രസവത്തിനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സിസേറിയനിലൂടെ നാല് ദിവസം മുമ്പ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ അബോധാവസ്ഥയിലാവുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ യുവതിയെ മംഗളൂരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. …

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ഖത്തർ: ഹൃദയാഘാതം മൂലം മലയാളി ഖത്തറിൽ മരണപ്പെട്ടു. പയ്യന്നൂർ സ്വദേശി യും പിലിക്കോട് താമസക്കാരനായ ഒ ടിസുനിൽ കുമാർ (58) ആണ് മരിച്ചത്. ഖത്തറിൽ താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. രാവിലെ 11 മണിവരെ പിലിക്കോട് വീട്ടിൽ പൊതു ദർശനത്തിനു വയ്ക്കും. ശേഷം പയ്യന്നൂർ സ്വന്തം വീട്ടിൽ എത്തിച്ച് പയ്യന്നൂർ സമുദായ ശ്മശാനത്തിൽ സംസ്കാരിക്കും. പയ്യന്നൂരിലെ കരുണാകരൻ നമ്പ്യാരുടേയും സുശീലയുടേയും മകനാണ്. പിലിക്കോട് സ്വദേശിനി ജയബിന്ദുവാണ് …

ശിവകാശിയിൽ പടക്കനിർമ്മാണ ശാലകളിൽ വൻ തീപിടുത്തം; രണ്ട് പടക്കശാലകളിലുണ്ടായ സ്ഫോടനത്തിൽ 10  പേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേർ മരിച്ചു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിരുദുനഗര്‍ ജില്ലയിലെ രണ്ട് പടക്ക നിര്‍മാണ ശാലകളിലാണ് അപകടമുണ്ടായത്. കമ്മാപട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ്  വൈകിട്ടോടെ സ്ഫോടനമുണ്ടായത്.  ശിവകാശിക്ക് സമീപമാണ് രണ്ടു പടക്ക നിര്‍മാണ ശാലകളും സ്ഥിതി ചെയ്യുന്നത്. രണ്ട് അപകടങ്ങളിലായി പത്ത് പേർ മരിച്ചതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കി …

അമ്മ അനാഥാലയത്തില്‍ എല്‍പ്പിച്ചുപോയ ദയ ഇനി ഡോക്ടറാകും; അഭിമാനത്തോടെ ഹോപ് വില്ലേജ്

ആലപ്പുഴ: നാലുമാസം മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ അനാഥാലയത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞ ദയ എന്ന പെണ്‍കുട്ടി ഇനി ഡോക്ടറുടെ വെള്ളക്കുപ്പായം അണിയും. ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ആലപ്പുഴയിലെ ഹോപ് വില്ലേജില്‍ നിന്ന് ജോര്‍ജിയയിലെ സര്‍വകലാശാലയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് ഈ മിടുക്കി. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോപ് വില്ലേജ് അനാഥരായ നിരവധി കുഞ്ഞുങ്ങളുടെ അത്താണിയായിമാറിയിരിക്കുകയാണ്. ദയ മോണിക്ക എന്ന മിടുക്കി ജീവിതത്തില്‍ ചവിട്ടികയറിയ പടവുകള്‍ ഒന്നൊന്നായി അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ കഥപറഞ്ഞു തരും. 21 വര്‍ഷം മുമ്പ് നാല് മാസം …