യുവതിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം യുവാവിന്‍റെ ആത്മഹത്യാ ശ്രമം;ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: യുവതിയുടെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ച ശേഷം  സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം നേമത്താണ് സംഭവം.രമ്യാ രാജീവ് എന്ന പെൺകുട്ടിക്കാണ് കുത്തേറ്റത്.പെൺകുട്ടിയുടെ കാമുകൻ ദീപക്കാണ് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുത്തിൽ സാരമായി പരിക്കേറ്റ രമ്യ അപകടനില തരണം ചെയ്തില്ല. രാവിലെയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ ദീപക്ക് പെൺകുട്ടിയോട് ഇറങ്ങിവരാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് നിഷേധിച്ചതിന് പിന്നാലെ വീട്ടിൽ നിന്നും കത്തിയെടുത്ത് കുത്തുകയായിരുന്നു.ശേഷം ദീപക് സ്വയം കഴുത്തു മുറിച്ചു. ഇരുവരെയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദീപക് അപകട നില തരണ ചെയ്തതായി ആണ് റിപ്പോർട്ടുകൾ.സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയാണ് പരിക്കേറ്റ രമ്യാ രാജീവ്.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page