ഗാസയിലെ ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു; വ്യാപക പ്രതിഷേധം;ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ

വെബ്ബ് ഡെസ്ക്: ഗാസയിലെ ആശുപത്രിക്കെതിരായ ഇസ്രായേൽ വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. മധ്യ ഗാസയിലെ അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലാണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി ഉണ്ടായ വ്യോമാക്രമണത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതായി ആണ് റിപ്പോർട്ട്. ഇസ്രായേലാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പലസ്തീന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഹമാസിന്റെ മിസൈൽ തന്നെയാണ് ആശുപത്രിക്ക് മേൽ പതിച്ചത് എന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇസ്രായേല്‍ സൈന്യമല്ല  ഗാസയിലെ ക്രൂരരായ ഭീകരരാണ് ആശുപത്രിയെ ആക്രമിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സംഭവത്തില്‍ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നിലവിലെ അക്രമത്തിനിടെ ഗാസയില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇസ്രായേല്‍ അല്‍-അഹ്ലി അല്‍-അറബി ഹോസ്പിറ്റലില്‍ നടന്നത് കൂട്ടക്കൊലയാണെന്ന് പലസ്തീന്‍ അതോറിറ്റിയുടെ ആരോഗ്യമന്ത്രി മൈ അല്‍കൈല ആരോപിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്‍റെ തലേന്നാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്.ആശുപത്രി ആക്രമണത്തിന്‍റെ പശ്ചാതലത്തിൽ റഷ്യയും യുഎഇയും അടിയന്തരമായി യുഎന്‍ സുരക്ഷാ കൗണ്‍സിൽ യോഗം ചേരണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ജോ ബൈഡനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയുമായും നടത്താനിരുന്ന ഉച്ചകോടി ജോര്‍ദാൻ റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page