കോട്ടയം: എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. എരുമേലി കണമലയിലാണ് ഇന്ന് രാവിലെ 6 മണിയോടെയാണ് തീർത്ഥാടകരുടെ ബസ് തലകീഴായി മറിഞ്ഞത്. ആന്ധ്രാപ്രദേശിൽ നിന്നുളള ഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് പോലീസും ഫയർഫോഴ്‌സുമെത്തി വാഹനത്തിൽ കുടുങ്ങി കിടന്നവരെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുളള ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് ശബരിമലയിലേക്ക് എരുമേലി വഴിയുള്ള പാതയിൽ ഗതാഗതം തടസപ്പെട്ടു.