കാഞ്ഞങ്ങാട്ടെ ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകൾക്ക് പിഴയിട്ട് നഗരസഭ

കാസർകോട്: കാഞ്ഞങ്ങാട്‌ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ഹെല്‍ത്ത്‌ വിഭാഗത്തിന്റെ പരിശോധനയിൽ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി .12 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ചോറ്‌, ബീഫ്‌ കറി, മീന്‍ പൊരിച്ചത്‌, വിവിധതരം കറികള്‍ എന്നിവയാണ് കണ്ടെത്തിയത്. ഹോട്ടലുകള്‍ക്ക്‌ പിഴ ഈടാക്കുന്നതിനായി നോട്ടീസ്‌ നല്‍കി.പരിശോധനയ്‌ക്ക്‌ ക്ലീന്‍ സിറ്റി മാനേജര്‍ ഷൈന്‍ പി തോമസ്‌ നേതൃത്വം നല്‍കി. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ കെ.ഷിജു, ബിജു ആണ്ടൂര്‍, പിടിരൂപേഷ്‌ എന്നിവരും പങ്കെടുത്തു. വരും ദീവസങ്ങളിലും പരിശോധന തുടരുമെന്ന്‌ നഗരസഭാ അധ്യക്ഷ കെ.വി.സുജാത പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page