മകന്‍റെ വിവാഹം ക്ഷണിക്കുന്നതിനായി പോവുകയായിരുന്ന വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: മകന്റെ വിവാഹം ക്ഷണിക്കുന്നതിനായി പോവുകയായിരുന്ന വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. ചാല കരിമഠം കോളനിയിൽ ലേഖ (45) ആണ് മരിച്ചത്. ഭ‌ർത്താവ് കുമാറിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവെ ടിപ്പ‌ർ‌ ലോറിയിടിക്കുകയായിരുന്നു. ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനായി ടിപ്പർ ലോറി വശത്തേയ്ക്ക് മാറിയപ്പോൾ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.ലേഖ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടത്തെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ കുമാർ പി ആർ എസ് ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്ത മാസം 18നാണ് മകന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്

ഓടുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം;സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ  അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. ഓടുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.തൃശൂർ – കോഴിക്കോട് കെഎസ്ആർടിസി ബസിൽ ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം. യുവതി ബസ് ജീവനക്കാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ജീവനക്കാർ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരമറിയിച്ചു. ഒടുവിൽ കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോൾ …

കളമശ്ശേരി സ്ഫോടനം; സംഭവസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി; പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു

കൊച്ചി: കഴിഞ്ഞ ദിവസം സ്ഫോടനം നടന്ന കളമശ്ശേരി സമ്ര കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം മുഖ്യമന്ത്രിയെ അനുഗമിച്ചു. സ്ഥിതിഗതികൾ മുഖ്യമന്ത്രി  ഉദ്യോഗസ്ഥരുമായി വിലയിരുത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മരിച്ച കുമാരിയുടെയും ലിയോണ പൗലോസിന്റെയും ബന്ധുക്കളെ നേരിൽ കണ്ടു സംസാരിക്കുകയും അവരുടെ ദു:ഖത്തിൽ പങ്കു ചേരുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും അവർക്കാവശ്യമായ …

കണ്ണൂരിൽ വനം വകുപ്പ് വാച്ചർമാർക്ക് നേരെ മാവോയിസ്റ്റുകളുടെ വെടിവെയ്പ്പ്

കണ്ണൂർ:വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകളുടെ വെടിവെപ്പ് . കണ്ണൂർ ജില്ലയിലെ ആറളത്താണ് സംഭവം. വനം വകുപ്പ് വാച്ചർമാരുടെ സംഘത്തിന് നേരെയാണ് മാവോയിസ്റ്റുകൾ വെടിയുതിർത്തത്.ആറളം വന്യജീവി സങ്കേതത്തിലെ ചാവച്ചി മേഖലയിലാണ് വെടിവെപ്പ് നടന്നത്. 6 റൗണ്ട് വെടി ഉതിർത്തെന്ന് വനം വകുപ്പ് വാച്ചർമാർ അറിയിച്ചു.മേഖലയിൽ മാവോയിസ്റ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണം നടത്തുകയായിരുന്നു വനം വകുപ്പ് വാച്ചർമാരുടെ സംഘം. ഇതിനിടയിലാണ് മാവോയിസ്റ്റുകൾ ഇവർക്ക് നേരെ വെടിയുതിർത്തത്.ഇരിട്ടി ആറളം മേഖലയിൽ നേരത്തെയും മാവോയിസ്റ്റുകൾ എത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വെടിവെപ്പിൽ …

അസംബ്ളിയിൽ വച്ച് കുട്ടിയുടെ മുടി മുറിച്ച സംഭവം; മന്ത്രി വിശദീകരണം തേടി; പ്രിൻസിപ്പലിന് സസ്പെൻഷൻ; മുടിച്ചു മാറ്റിയ മുടി മാലിന്യക്കുഴിയില്‍ നിന്നു കണ്ടെടുത്തു

കാസര്‍കോട്‌; അസംബ്ലിയില്‍ വച്ച്‌ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി വിശദീകരണം തേടി. കേരളത്തിന്റെ രാഷ്‌ട്രീയ-സാംസ്‌ക്കാരിക അന്തരീക്ഷത്തിനു യോജിക്കാത്ത നടപടിയാണെന്നു പ്രതികരിച്ചു കൊണ്ടാണ്‌ മന്ത്രി വിദ്യാഭ്യാസ ഡയറക്‌ടറോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്‌.അതിനിടെ അന്വേഷണ വിധേയമായി സ്കൂൾ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു.ഈ മാസം 19ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. ചിറ്റാരിക്കാല്‍, കോട്ടമല, എം.ജി.എം.എ.യു.പി സ്‌കൂളിലെ പ്രധാന അധ്യാപിക ഷേര്‍ളി (55)ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ്‌ കേസെടുക്കുകയും ചെയ്‌തിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം, ബാലാവകാശ നിയമം …

നിസാര പ്രശ്‌നം; പിതാവ് മകനെ കുത്തിക്കൊലപ്പെടുത്തി

മംഗളൂരു: നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ പിതാവ് മകനെ കുത്തിക്കൊലപ്പെടുത്തി. ബെല്‍ത്തങ്ങാടി താലൂക്കിലെ ഉജിരെ ഗ്രാമത്തിലെ കൊടേക്കല്ലു സ്വദേശി കൃഷ്ണയ്യ ആചാരി (75) ആണ് മകന്‍ ജഗദീഷ് ആചാരിയെ(31) കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഉറങ്ങിക്കിടന്ന മകനെ വിളിച്ചുണര്‍ത്തി തന്റെ ചികില്‍സാ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തര്‍ക്കം രൂക്ഷമായതോടെ മകന്‍ ജഗദീഷിനെ മുറിയില്‍ പൂട്ടിയിട്ട് പുറത്തിറങ്ങി. വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചതോടെ രോഷാകുലനായ കൃഷ്ണയ്യ വീട്ടില്‍ സൂക്ഷിച്ചിരുന്ന പഴയ കത്തി എടുത്തു കുത്തുകയായിരുന്നു. …

ബസ്സിന്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച വീണ് വിദ്യാർത്ഥിക്ക് പരിക്ക്

കാസർകോട് : ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ച്  വീണ് വിദ്യാർത്ഥിക്ക് പരിക്ക്.കുമ്പള  ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ളാസിൽ  പഠിക്കുന്ന  ആരിക്കാടിയിലെ മൊയ്തീൻ അസീസിന്റെ മകൻ മുഹമ്മദ് മുഫീദ് എം എം (14) നാണ് പരിക്ക് പറ്റിയത്.രാവിലെ ആരിക്കാടിയിൽ നിന്ന് ബസ്സിൽ സ്കൂളിലേക്ക് പോകുന്ന സമയത്ത് ആരിക്കാടി തമർ ഹോട്ടലിന് സമീപം, ബസ്സിന്റെ ഡോർ പെട്ടന്ന് തുറന്നതിനെ  തുടർന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.കുട്ടി  വീണതറിയാതെ 200 മീറ്ററോളം മുമ്പോട്ട് പോയി.പിന്നീട് ബസ്സ് ജീവനക്കാരും, അക്കാദമിക് …

കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് ആദ്യ കേസ്; ഭാര്യാ മാതാവിനെ ഒഴിവാക്കി മറ്റിടത്താണ് ബോംബ് സ്ഥാപിച്ചതെന്ന് മാർട്ടിൻ്റെ മൊഴി

പത്തനംതിട്ട: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളർത്തിയതിന് റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പത്തനംതിട്ടയിൽ കേസ് എടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. റിവ തോളൂർ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈൽ നിരീക്ഷിച്ച് വരുകയാണ് പൊലീസ്.  എൻ.ഐ.എ യും, എൻ.എസ്.ജിയും കളമശ്ശേരിയിലെ സംഭവ സ്ഥലത്ത് വിശദമായി പരിശോധന നടത്തി.ഫോറൻസിക്ക് വിഭാഗവും, പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. ഐഇഡി പരിശീലനം ലഭിച്ചോയെന്നറിയാൻ പൊലീസ് …

നാളെ നിങ്ങളുടെ ഫോണ്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കും, വലിയ ശബ്ദത്തോടെ ഒരു സന്ദേശം വരും;ഭയപ്പെടേണ്ട, ഇതാണ് കാരണം…

നാളെ കേരളത്തിലെ ഉപയോക്താക്കളുടെ എല്ലാ ഫോണുകളും ഒരേ സമയം ശബ്ദിക്കും. വലിയശബ്ദത്തോടെ വരുന്ന മെസേജ് കണ്ടു പേടിക്കേണ്ടതില്ല. ഈ മെസേജ് കണ്ട് ആരും പരിഭ്രാന്തരാകേണ്ടതില്ല. ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന, അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായുള്ള മുന്നറിയിപ്പാണിത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. ചൊവ്വാഴ്ച പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ …

വള്ളത്തിൽ സർവ്വീസ് ബോട്ടിടിച്ച് അപകടം; കാണാതായ വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: കോട്ടയം അയ്മനത്ത് വള്ളത്തില്‍ സര്‍വീസ് ബോട്ട് ഇടിച്ചുണ്ടായ  അപകടത്തിൽ കാണാതായ വിദ്യാർത്ഥിനി മരിച്ചു. വള്ളത്തില്‍ സഞ്ചരിച്ചിരുന്ന അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്  ഒഴുക്കിൽപ്പെട്ട് മരിച്ചത്..അയ്മനം കരീമഠത്തിലാണ് സംഭവം.സ്കൂളിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥിനി. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മണിയാപറമ്പ്  ഭാഗത്തേക്ക് പോവുകയായിരുന്നു സര്‍വീസ് ബോട്ട്.അപകട ശേഷം കാണാതായ വിദ്യാർത്ഥിനിക്കായി  പ്രദേശത്ത് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ്  മൃതദേഹം കണ്ടെത്തിയത്.

ബിഗ് ബോസ് താരവും നടനുമായ രജത് കുമാറിനെ തെരുവുനായ കടിച്ചു

പത്തനംതിട്ട: ബിഗ് ബോസ് താരവും നടനുമായ രജത് കുമാറിനെ തെരുവുനായ കടിച്ചു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്.രജത് കുമാറിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും തെരുവുനായയുടെ കടിയേറ്റു. കൂടാതെ മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ച്‌ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും തെരുവുനായ ആക്രമിച്ചു. പരിക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.ഒരു സിനിമയുടെ ഷൂട്ടിങ്ങിനായാണ് രജത് കുമാര്‍ പത്തനംതിട്ടയില്‍ എത്തിയത്. രാവിലെ താമസസ്ഥലത്തുനിന്ന് കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും രജത് കുമാര്‍ പറഞ്ഞു.

സീരിയല്‍-സിനിമ നടി രഞ്ജുഷ മേനോന്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: മലയാളം സീരിയല്‍-സിനിമ നടി രഞ്ജുഷ മേനോനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. ഭര്‍ത്താവുമൊത്ത് ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെ ഭര്‍ത്താവ് പുറത്തേക്ക് പോയി. സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്ന് വിളിച്ചിട്ടും രഞ്ജുഷയെ ബന്ധപ്പെടാനാവാത്തതിനാല്‍ ഇവര്‍ ഭര്‍ത്താവിനെ വിളിച്ചു. പലപ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതോടെ ഭര്‍ത്താവ് …

പാമ്പു കടിയേറ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആള്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: പാമ്പു കടിയേറ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആള്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചു. ബെള്ളൂര്‍ അഡ്‌വാള സ്വദേശി അപ്പക്കുഞ്ഞിയുടെ മകന്‍ എ.കൃഷ്ണന്‍ (50) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് കൃഷ്ണനെ വീട്ടുപരിസരത്തുവച്ച് പാമ്പുകടിയേറ്റത്. മതിലിനു മുകളിലുണ്ടായിരുന്ന പാമ്പ് കൈക്ക് കടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്കില്‍ കൃഷ്ണനെ ആശുപത്രിയിലേക്ക് കൊണ്ട് പോകവെ നെക്രംപ്പാറയിലാണ് വാഹന അപകടമുണ്ടായത്. എതിരെ വന്ന കാര്‍ കൃഷ്ണന്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ബൈക്കില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ട് പോകവെ …

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കാസർകോട്: കാസർകോട് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ നിന്ന് എം.ഡി.എം.എ പിടികൂടി. ചൗക്കി ഭാഗത്ത് നിന്ന് സ്കൂട്ടറിൽ വരികയായിരുന്ന പൊടിപള്ളം സിറ്റിസൺ നഗർ ദേശം സ്വദേശി മുഹമ്മദ് സജാദ് (23) നെ അറസ്റ്റ് ചെയ്തു.0.9’ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. കാസറഗോഡ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അനുകുമാർ. പി. ആറും  സംഘവുമാണ് പരിശോധന നടത്തിയത്.പ്രതിക്കെതിരെNDPS നിയമ പ്രകാരം കേസ് എടുത്തതായി എക്സൈസ് സംഘം അറിയിച്ചു. പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ …

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

മംഗളൂരു: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ യുവാവ് മരിച്ചു. കുന്ദാപുര കിരാടി ഹഞ്ചിനമന സ്വദേശി പ്രമോദ് ഷെട്ടി (24) ആണ് മരിച്ചത്. ഹഞ്ചിനമനയിലെ ബാബണ്ണ ഷെട്ടിയുടെയും ബേബി ഷെട്ടിയുടെയും മകനാണ്. ഞായാറാഴ്ച രാത്രി വീടിന്റെ വരാന്തയില്‍ വച്ചാണ് ഇടിമിന്നലേറ്റത്. ചെറിയ മഴ പെയ്തപ്പോള്‍ വീടിന്റെ തുറന്ന വരാന്തയില്‍ പ്രമോദ് മൊബൈലില്‍ ആരോടോ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് ഇടിമിന്നലേറ്റ് നിലത്ത് വീഴുകയായിരുന്നു. ബ്രഹ്‌മാവറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പ്ലസ് ടു പഠനം കഴിഞ്ഞ് ബ്രഹ്‌മാവറിലെ …

ഇസ്രായേലിൽ നിന്നുള്ള വിമാനത്തിനെതിരായ പ്രതിഷേധം;  റഷ്യൻ വിമാനത്താവളം താൽക്കാലികമായി അടച്ചു

വെബ് ഡെസ്ക്: ഇസ്രായേലിലെ ടെൽ അവീവിൽ നിന്ന് വിമാനം വന്നതിൽ പ്രതിഷേധിച്ച് ഞായറാഴ്ച നൂറുകണക്കിന് ആളുകൾ റഷ്യയിലെ ഡാഗെസ്താൻ മേഖലയിലെ പ്രധാന വിമാനത്താവളത്തിലേക്കും ലാൻഡിംഗ് ഫീൽഡിലേക്കും ഇരച്ചുകയറിയതായി റഷ്യൻ വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു.മുസ്ലീം മേഖലയായ മഖച്കലയിലെ വിമാനത്താവളം അടച്ചിടാൻ പോലീസ് അധികൃതർക്ക് സൗകര്യം ഒരുക്കി. പരിക്കുകളോ അറസ്റ്റുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.ജനക്കൂട്ടത്തിലുണ്ടായിരുന്ന ആളുകൾ യഹൂദവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും റഷ്യൻ വിമാനക്കമ്പനിയായ റെഡ് വിങ്സിന്റെ വിമാനം ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. .

ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാൻ പാക്കിസ്ഥാനിൽ പോയ ഇന്ത്യൻ യുവതി അഞ്ജു നാട്ടിലേക്ക് മടങ്ങുന്നു

വെബ്ബ് ഡെസ്ക്:  ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാൻ പാകിസ്ഥാനിലെ ഒരു വിദൂര ഗ്രാമത്തിലേക്ക് പോയ മുപ്പത്തിനാലുകാരിയായ ഇന്ത്യൻ യുവതി അഞ്ജു പാകിസ്ഥാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങും.അഞ്ജു നേരത്തെ രാജസ്ഥാന്‍ സ്വദേശിയായ അരവിന്ദിനെ വിവാഹം കഴിച്ചിരുന്നു. ഇവർക്ക് പതിനഞ്ച് വയസ്സുള്ള ഒരു മകളും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. ജൂലൈ 25 നാണ് അഞ്ജു തന്റെ സുഹൃത്ത് നസ്‌റുല്ലയെ (29) വിവാഹം കഴിച്ചത്. അയാളുടെ വീട് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ അപ്പർ ദിർ …

വുഷുവില്‍ വീണ്ടും താരമായി ചെറുവത്തൂര്‍ സ്വദേശിനി അന്‍വിദ അനില്‍

കാസര്‍കോട്: പാലക്കാട് നടന്ന സംസ്ഥാന സബ് ജൂനിയര്‍ വുഷു സാന്‍ഡ ഫൈറ്റില്‍(സബ് ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 39കിലോ വിഭാഗം) കാസര്‍കോട് ജില്ലക്ക് വേണ്ടി സ്വര്‍ണ്ണം നേടിയത് ചെറുവത്തൂര്‍ സ്വദേശിനിയായ അന്‍വിദ അനില്‍. മൂന്ന് വയസുള്ളപ്പോള്‍ തന്നെ അയോദ്ധനകലയുടെ ബാലപാഠങ്ങള്‍ അച്ഛനില്‍ നിന്ന് പകര്‍ന്നെടുത്ത വിദ്യാര്‍ഥിനി ഇതിനകം തന്നെ ഒട്ടേറെ സംസ്ഥാന-ദേശീയ-അന്തര്‍ ദേശീയതലങ്ങളില്‍ മെഡലുകള്‍ വാരികൂട്ടിയിട്ടുണ്ട്. വുഷു സായ് സര്‍ട്ടിഫയ്ഡ് കൊച്ച് ആയ അച്ഛന്‍ അനില്‍കുമാറിന്റെ കൃത്യനിഷ്ടതയോടെയുള്ള ശിക്ഷണത്തില്‍ ചെറുവത്തൂര്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയില്‍ ആണ് അന്‍വിദ …