ഓടുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം;സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ  അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. ഓടുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.തൃശൂർ – കോഴിക്കോട് കെഎസ്ആർടിസി ബസിൽ ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം. യുവതി ബസ് ജീവനക്കാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ജീവനക്കാർ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരമറിയിച്ചു. ഒടുവിൽ കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോൾ  പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page