കാസർകോട് : ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്.കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ളാസിൽ പഠിക്കുന്ന ആരിക്കാടിയിലെ മൊയ്തീൻ അസീസിന്റെ മകൻ മുഹമ്മദ് മുഫീദ് എം എം (14) നാണ് പരിക്ക് പറ്റിയത്.രാവിലെ ആരിക്കാടിയിൽ നിന്ന് ബസ്സിൽ സ്കൂളിലേക്ക് പോകുന്ന സമയത്ത് ആരിക്കാടി തമർ ഹോട്ടലിന് സമീപം, ബസ്സിന്റെ ഡോർ പെട്ടന്ന് തുറന്നതിനെ തുടർന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.കുട്ടി വീണതറിയാതെ 200 മീറ്ററോളം മുമ്പോട്ട് പോയി.പിന്നീട് ബസ്സ് ജീവനക്കാരും, അക്കാദമിക് കോളേജ് വിദ്യാർത്ഥികളും ചേർന്ന് കുമ്പള ഡോക്ടേർസ് ഹോസ്പിറ്റലിൽ അതേ ബസ്സിൽ തന്നെ എത്തിക്കുകയും പ്രഥമ ചികിത്സ നൽകുകയും ചെയ്തു. കുട്ടിക്ക് തുടയെല്ലിന് പൊട്ടലുണ്ട്. കൈ, കാലുകൾക്കും പരിക്കുണ്ട്. വിവരമറിഞ്ഞ് അധ്യാപകരും സ്കൂൾ പിടിഎ ഭാരവാഹികളും ആശുപത്രിയിലെത്തി.