സീരിയല്‍-സിനിമ നടി രഞ്ജുഷ മേനോന്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: മലയാളം സീരിയല്‍-സിനിമ നടി രഞ്ജുഷ മേനോനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. ഭര്‍ത്താവുമൊത്ത് ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെ ഭര്‍ത്താവ് പുറത്തേക്ക് പോയി. സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്ന് വിളിച്ചിട്ടും രഞ്ജുഷയെ ബന്ധപ്പെടാനാവാത്തതിനാല്‍ ഇവര്‍ ഭര്‍ത്താവിനെ വിളിച്ചു. പലപ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതോടെ ഭര്‍ത്താവ് തിരിച്ചെത്തി ഏണിവച്ച്‌ ഫ്ളാറ്റില്‍ കയറി നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മലയാള ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും സിനിമയിലെത്തിയ രഞ്ജുഷ മേനോന്‍. കൈരളി ടെലിവിഷനിലെ നക്ഷത്രദീപങ്ങള്‍ എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിലെ മല്‍സരാര്‍ത്ഥി ആയിരുന്നു രഞ്ജുഷ. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയാണ്. ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ ശേഷം ഭരതനാട്യത്തില്‍ ഡിഗ്രിയും എടുത്തിട്ടുണ്ട്. സി ജി രവീന്ദ്രനാഥിന്റെയും ഉമാദേവിയുടെയും മകളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page