ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാൻ പാക്കിസ്ഥാനിൽ പോയ ഇന്ത്യൻ യുവതി അഞ്ജു നാട്ടിലേക്ക് മടങ്ങുന്നു

വെബ്ബ് ഡെസ്ക്:  ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാൻ പാകിസ്ഥാനിലെ ഒരു വിദൂര ഗ്രാമത്തിലേക്ക് പോയ മുപ്പത്തിനാലുകാരിയായ ഇന്ത്യൻ യുവതി അഞ്ജു പാകിസ്ഥാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങും.അഞ്ജു നേരത്തെ രാജസ്ഥാന്‍ സ്വദേശിയായ അരവിന്ദിനെ വിവാഹം കഴിച്ചിരുന്നു. ഇവർക്ക് പതിനഞ്ച് വയസ്സുള്ള ഒരു മകളും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. ജൂലൈ 25 നാണ് അഞ്ജു തന്റെ സുഹൃത്ത് നസ്‌റുല്ലയെ (29) വിവാഹം കഴിച്ചത്. അയാളുടെ വീട് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ അപ്പർ ദിർ ജില്ലയിലാണ്. 2019 ലാണ് അവർ ഫേസ്ബുക്കിൽ സുഹൃത്തുക്കളായത്.
നസ്‌റുല്ലയുമായുള്ള വിവാഹത്തെ തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന് പേര് മാറ്റിയ അഞ്ജുവിന്റെ വിസ ഓഗസ്റ്റിൽ പാകിസ്ഥാൻ ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. വാഗാ ബോർഡർ പോയിന്റിൽ അകത്തേക്കും പുറത്തേക്കും ഉള്ള രേഖകൾ പൂർത്തിയായാലുടൻ അഞ്ജു ഇന്ത്യയിലേക്ക് വരും.കഴിഞ്ഞ മാസം, അഞ്ജുവിന് മാനസിക വിഭ്രാന്തി ഉണ്ടെയെന്നും തന്റെ രണ്ട് മക്കളെയും കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു എന്നും നസ്‌റുല്ല പറഞ്ഞു. ഇന്ത്യയിലെ മക്കളെ കണ്ടതിന് ശേഷം അവൾ തീർച്ചയായും മടങ്ങിവരും, പാകിസ്ഥാൻ ഇപ്പോൾ അവളുടെ വീടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page