കളമശ്ശേരി സ്ഫോടനം; സംഭവസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി; പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു

കൊച്ചി: കഴിഞ്ഞ ദിവസം സ്ഫോടനം നടന്ന കളമശ്ശേരി സമ്ര കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം മുഖ്യമന്ത്രിയെ അനുഗമിച്ചു. സ്ഥിതിഗതികൾ മുഖ്യമന്ത്രി  ഉദ്യോഗസ്ഥരുമായി വിലയിരുത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മരിച്ച കുമാരിയുടെയും ലിയോണ പൗലോസിന്റെയും ബന്ധുക്കളെ നേരിൽ കണ്ടു സംസാരിക്കുകയും അവരുടെ ദു:ഖത്തിൽ പങ്കു ചേരുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും അവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു നീങ്ങുകയാണെന്നും അപകടകരമായ പ്രചരണങ്ങളും അനാവശ്യമായ വിവാദങ്ങളും ഒഴിവാക്കി സംയമനത്തോടെ ഈ സാഹചര്യത്തെ നേരിടാൻ എല്ലാവരോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Damaris Cremean

Hello Karaval Daily : Kasaragod News Kerala News Latest Trending News Karaval Daily Latest Malayalam News National International Entertainment

We noticed that your website is only listed in 8/2500+ directories.

This will severely affect the clients you get for The worldwide context

Visit us on DirectoryBump.com to get listed in all the directories.

RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page