കണ്ണൂരിൽ വനം വകുപ്പ് വാച്ചർമാർക്ക് നേരെ മാവോയിസ്റ്റുകളുടെ വെടിവെയ്പ്പ്

കണ്ണൂർ:വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകളുടെ വെടിവെപ്പ് . കണ്ണൂർ ജില്ലയിലെ ആറളത്താണ് സംഭവം. വനം വകുപ്പ് വാച്ചർമാരുടെ സംഘത്തിന് നേരെയാണ് മാവോയിസ്റ്റുകൾ വെടിയുതിർത്തത്.ആറളം വന്യജീവി സങ്കേതത്തിലെ ചാവച്ചി മേഖലയിലാണ് വെടിവെപ്പ് നടന്നത്. 6 റൗണ്ട് വെടി ഉതിർത്തെന്ന് വനം വകുപ്പ് വാച്ചർമാർ അറിയിച്ചു.മേഖലയിൽ മാവോയിസ്റ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണം നടത്തുകയായിരുന്നു വനം വകുപ്പ് വാച്ചർമാരുടെ സംഘം. ഇതിനിടയിലാണ് മാവോയിസ്റ്റുകൾ ഇവർക്ക് നേരെ വെടിയുതിർത്തത്.ഇരിട്ടി ആറളം മേഖലയിൽ നേരത്തെയും മാവോയിസ്റ്റുകൾ എത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. വെടിവെപ്പിന്റെ വിവരം അറിഞ്ഞ് പൊലീസ് തണ്ടർബോൾട്ട് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page